അന്താരാഷ്ട്ര യോഗ ദിനമാണിന്ന്. മനസ്സിന് ആശ്വാസമേകാനും ശരീരത്തിന് ആയാസം നല്‍കാനും സഹായിക്കുന്ന യോഗ പരിശീലിക്കുന്നവര്‍ ഒരുപാടുണ്ട്. തിരക്കുപിടിച്ച ജീവിതത്തില്‍ യോഗചെയ്യാനായി ഇത്തരി സമയമെങ്കിലും കണ്ടെത്തി പരിശീലിക്കുന്നവര്‍ അവരുടെ ഭക്ഷണശീലത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ഭക്ഷണം ശരീരത്തിന് ആവശ്യമായ നല്ല ഊര്‍ജം തരുന്നു. ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യോഗ പരിശീലിച്ചശേഷം കഴിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചില ഭക്ഷണങ്ങളും തിരഞ്ഞെടുക്കാം.
റാഗി
കാത്സ്യം, ഫൈബര്‍ എന്നിവയടങ്ങിയ ഭക്ഷ്യവസ്തുവാണ് റാഗി. റാഗിപ്പൊടിയും ശര്‍ക്കരയും ഉപയോഗിച്ച് പാനീയമുണ്ടാക്കി കഴിക്കുന്നത് ക്ഷീണമകറ്റാന്‍ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും റാഗിയടങ്ങിയ ഭക്ഷണം കഴിക്കുന്നത് നതാണ്.
മഖാന
മഖാന അല്ലെങ്കില്‍ ഫോക്‌സ് നട്‌സ് എന്നറിയപ്പെടുന്ന ഭക്ഷ്യവസ്തു പ്രോട്ടീന്റെ കലവറയാണ്. ഉപ്പും മസാലയും ചേര്‍ത്ത് മഖാന റോസ്റ്റ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് എളുപ്പം ദഹിക്കും. എന്നാല്‍ കഴിച്ചുകഴിഞ്ഞാല്‍ ക്ഷീണമോ മന്ദതതയോ തോന്നുകയുമില്ല.
ചെറുപയര്‍
വ്യായാമങ്ങള്‍ക്കോ യോഗയ്‌ക്കോ ശേഷം ചെറുപയര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് മസില്‍ റിക്കവറിക്ക് സഹായിക്കും. സൂപ്പ് വെച്ചോ, ചോറിനോ ചപ്പാത്തിക്കോ ഒപ്പമോ ചെറുപയര്‍ കഴിക്കാവുന്നതാണ്.
കടല
പോഷകങ്ങളുടെ കലവറയായ കടല തിളപ്പിച്ചോ വറുത്തെടുത്തോ കഴിക്കാം. കറിവെച്ചും സവാള, തക്കാളി, നാരാങ്ങാ നീര് എന്നിവ ചേര്‍ത്ത് സാലഡ് ആയും കടല കഴിക്കാം. കുറേ സമയത്തേക്ക് വിശപ്പ് തോന്നാതിരിക്കാന്‍ കടലയടങ്ങിയ ഭക്ഷണം സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Fuel your body with the best post-yoga foods.
Published: 21 Jun 2025, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented