
നെടുമ്പാശ്ശേരി: 'എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്....’ മോഹൻലാലിന്റെ പഞ്ച് ഡയലോഗ് ഹർഷാരവത്തോടെയാണ് ജനം സ്വീകരിച്ചത്. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനത്തിൽ 'ബീ എ ഹീറോ' എന്ന പേരിൽ ആരംഭിച്ച ഒരുവർഷം നീളുന്ന ലഹരിവിരുദ്ധ കാംപെയ്ൻ സിയാൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഹൻലാൽ.
ഇരകളെയാണ് ഈ വിപത്തിനാവശ്യം. ഉണർന്ന് ഊർജ്വസ്വലതയോടെ പ്രവർത്തിക്കേണ്ട യുവത്വത്തെ ഇരകളാക്കി മയക്കിക്കിടത്താൻ അനുവദിക്കരുത്. നാം ഓരോരുത്തരും മനുഷ്യരക്ഷകരാകുന്ന സൂപ്പർ ഹീറോകളായി മാറേണ്ട സമയമാണിത്. ലഹരിയുടെ തീക്കനലിൽവീണ് വരണ്ടുപോകാൻ ഒരു ജീവനെയും അനുവദിക്കരുത് - മോഹൻലാൽ പറഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കൊച്ചിൻ സോണൽ ഡയറക്ടർ വേണുഗോപാൽ ജി. കുറുപ്പ് എന്നിവർ സംസാരിച്ചു. ഡോ. ടെസി ഗ്രേസ് മാത്യൂസ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഐഐടി പാലക്കാട്), യോഗ ട്രെയിനറും തെറപ്പിസ്റ്റുമായ ഗിരിജ ബി. നായർ എന്നിവർ ക്ലാസ് നയിച്ചു. വിശ്വശാന്തി ഫൗണ്ടേഷനും നർകോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നുനടത്തുന്ന കാംപെയ്‌നിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
Content Highlights: Mohanlal inaugurated a year-long anti-drug campaign, `Be a Hero,` urging youth to fight drug abuse
Published: 22 Jun 2025, 08:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented