നമുക്കെല്ലാം സുപരിചിതമായ രണ്ട് സ്‌പോർട്‌സ് കമ്പനികളുടെ ഷൂവടക്കമുള്ള ഉത്പന്നങ്ങൾക്ക് മാലാഖച്ചിറകുകളുമായൊരു ബന്ധമുണ്ട്. കൂട്ടുകാർക്ക് സംഗതി പിടികിട്ടിയോ?

To advertise here,

പ്രശസ്തമായ സ്പോർട്സ് കമ്പനികളായ 'നൈക്ക്, 'അഡിഡാസ്' എന്നിവയെപ്പറ്റിയാണ് മുകളിൽ പറഞ്ഞിട്ടുള്ളത്. 'നൈക്ക്' എന്നത് ഗ്രീക്ക് മിത്തോളജിപ്രകാരം വിജയത്തിന്റെ ദേവതയാണ്. 'നൈക്ക്' കമ്പനിയുടെ ശരി അടയാളംപോലുള്ള 'Swoosh Logo' ഈ ദേവതയുടെ ചിറകുകളെയാണ് സൂചിപ്പിക്കുന്നത്.

മാലാഖചിറകുകളോടു കൂടിയ ഷൂ പുറത്തിറക്കിയത് അഡിഡാസ് എന്ന കമ്പനിയാണ്. ഗ്രീക്ക് ദേവനായ മെർക്കുറിക്ക് കാലിൽ ചിറകുകളുള്ള ചെരുപ്പ് ഉണ്ടെന്നാണ് വിശ്വാസം. ഈ സങ്കൽപ്പത്തിൽ നിന്നുമാണ് ചിറകുകളുള്ള ഷൂ അഡിഡാസ് പുറത്തിറക്കിയത്. Adolf Dassler എന്ന ജർമൻകാരനാണ് Adidas കമ്പനിയുടെ സ്ഥാപകൻ. ഈ പേരിന്റെ ചുരുക്കെഴുത്താണ് Adidas.