ന്ത്യയില്‍ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനെ കുറിച്ച് ആശങ്ക പങ്കുവെച്ച് ട്രാവല്‍ വ്‌ളോഗറും ആര്‍ജെയുമായ പരീക്ഷിത് ബലോചി. എന്‍ആര്‍ഐ ആയിരുന്നിട്ടും ഇന്ത്യയിലെ സന്ദര്‍ശന സമയത്ത് താന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പരീക്ഷിത് പറയുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു.

To advertise here,

മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരു കപ്പ് ചായയ്ക്ക് 1000 രൂപ നല്‍കേണ്ടി വന്ന അനുഭവമാണ് പരീക്ഷിത് ഉദാഹരണമായി വീഡിയോയില്‍ പറയുന്നത്. 'ഒരു എന്‍ആര്‍ഐ ആയതിനാല്‍ ഇന്ത്യയില്‍ എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദിര്‍ഹത്തിലാണ് ഞാന്‍ ശമ്പളം വാങ്ങുന്നത്. ഇന്ത്യയില്‍ അതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് കരുതി. എന്നാല്‍ എല്ലാം മാറിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്.'-പരീക്ഷിത് പറയുന്നു.

ഒരാഴ്ച്ച മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ അഞ്ചര ലക്ഷം പേരാണ് കണ്ടത്. സമാനമായ അനുഭവം പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും മുംബൈ സന്ദര്‍ശിക്കുമ്പോള്‍ അവിടം ദുബായ് പോലെ ചെലവേറിയതാണെന്ന് മനസിലാക്കുമ്പോള്‍ താന്‍ ഞെട്ടാറുണ്ടെന്ന് ഒരാള്‍ കുറിച്ചു. ഒടുവില്‍ ഒരാള്‍ അത് തുറന്നുപറഞ്ഞുവെന്നും ഇന്ത്യയില്‍ വന്നതിനുശേഷം ഒരു ദരിദ്രനെപ്പോലെ തനിക്ക് മാത്രമാണ് തോന്നിയതെന്നാണ് കരുതിയിരുന്നതെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. 

'ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും എനിക്കിത് അനുഭവപ്പെടാറുണ്ട്. ഞാന്‍ ഡോളറിലാണ് സമ്പാദിക്കുന്നത്. അതിനാല്‍ എനിക്കിത് താങ്ങാന്‍ കഴിയും. പക്ഷേ നാട്ടുകാര്‍ എങ്ങനെ ഇത് കൈകാര്യം ചെയ്യുന്നു? ഇത്രയും പണം എല്ലാവര്‍ക്കും എവിടെ നിന്ന് ലഭിക്കുന്നു? അതെങ്ങനെയാണെന്ന് എനിക്കറിയാമായിരുന്നെങ്കില്‍ ഞാന്‍ ഇന്ത്യ വിടുമായിരുന്നില്ല!'-ഒരു ഉപയോക്താവ് കുറിച്ചു.