
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ഇതിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടന്നിരുന്നു. ഇപ്പോഴിതാ മൂത്ത മക്കളായ ആകാശിനും ഇഷയ്ക്കും ആ പേരുകള്‍ നല്‍കിയതിനുപിന്നിലെ രസകരമായ കഥ പങ്കുവെച്ചിരിക്കുകയാണ് നിത അംബാനി.
അമേരിക്കയില്‍ വെച്ചായിരുന്നു നിത ഇരട്ടകളായ ഇഷയ്ക്കും ആകാശിനും ജന്മം നല്‍കിയത്. ആ സമയത്ത് മുകേഷ് വിമാനത്തിലായിരുന്നു. അടിയന്തരമായി അമേരിക്കയിലെത്തണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അമ്മ കോകില ബെന്നിനൊപ്പം നിതയുടെ അടുത്തേക്ക് വിമാനം കയറുകയായിരുന്നു അംബാനി. അതിന് തൊട്ടുമുമ്പാണ് അംബാനി ഇന്ത്യയില്‍ വിമാനമിറങ്ങിയത്. ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തതിന് പിന്നാലെ അമേരിക്കയില്‍ നിന്ന് വിളി വന്നു. ഇതോടെ അമ്മയേയും കൂട്ടി അംബാനി അമേരിക്കയിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറി.
എന്നാല്‍ ഇരുവരും അമേരിക്കയില്‍ എത്തുന്നതിന് മുമ്പു തന്നെ നിത ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. വിമാനത്തിന്റെ പൈലറ്റാണ് മുകേഷ് അംബാനി ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരം അനൗണ്‍സ് ചെയ്തത്. ഒരു ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണെന്നും പൈലറ്റ് അറിയിച്ചു.

പിന്നീട് മക്കള്‍ക്ക് പേരിടുന്ന കാര്യം ചര്‍ച്ചയില്‍ വന്നപ്പോള്‍ വിമാനയാത്രയാണ് അംബാനിയുടെ മനസില്‍ ആദ്യമെത്തിയത്. വിമാനത്തിലിരുന്നുകൊണ്ട് താഴെ മലനിരകളുടെ കാഴ്ച്ച ആസ്വദിക്കുന്നതിനിടയിലാണ് അച്ഛനായ വാര്‍ത്ത അംബാനി അറിയുന്നത്. അതിനാല്‍ 'പര്‍വതങ്ങളുടെ ദേവത' എന്ന് അര്‍ഥം വരുന്ന ഇഷ എന്ന പേര് പെണ്‍കുഞ്ഞിന് നല്‍കി. ആകാശത്തിലൂടെയുള്ള യാത്രക്കിടെ അച്ഛനായതിനാല്‍ ആണ്‍കുഞ്ഞിന് ആകാശ് എന്നും പേര് തിരഞ്ഞെടുത്തു.
1991-ലാണ് ആകാശും ഇഷയും ജനിച്ചത്.ഏഴ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഐവിഎഫ് ചികിത്സയിലൂടെയാണ് മുകേഷ് അംബാനിക്കും നിതയ്ക്കും കുഞ്ഞുങ്ങളുണ്ടായത്. വീണ്ടും അംബാനി കുടുംബം ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്തു. 2022-ല്‍ ഇഷയാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇവരുടെ ജനനവും അമേരിക്കയില്‍ തന്നെയായിരുന്നു. ആണ്‍കുട്ടിക്ക് കൃഷ്ണ എന്നും പെണ്‍കുട്ടിക്ക് ആദിയ എന്നുമാണ് ഇഷ പേര് നല്‍കിയത്.
Content Highlights: nita ambani shared the story behind naming twins isha and akash
Published: 12 Jun 2024, 01:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented