
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തിലെ താരമായിരുന്നു 'ഹാപ്പി' എന്ന വളര്‍ത്തുനായ. അംബാനിയുടെ കുടുംബ ചിത്രങ്ങളിലും ഹാപ്പി ഇടം നേടിയിരുന്നു. എന്നാല്‍ അംബാനി കുടുംബത്തെ സങ്കടത്തിലാഴ്ത്തി കഴിഞ്ഞ ദിവസം ഹാപ്പി ലോകത്തോട് വിട പറഞ്ഞു.
ഏപ്രില്‍ 30-നാണ് ഹാപ്പി വിട പറഞ്ഞത്. ഇതിന് പിന്നാലെ അംബാനി കുടുംബം ഹാപ്പിക്കായി പ്രാര്‍ഥനായോഗം നടത്തി. 'ഞങ്ങളുടെ പ്രിയപ്പെട്ട ഹാപ്പിയുടെ വിയോഗ വാര്‍ത്ത ദു:ഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്. ഒരു വളര്‍ത്തുമൃഗം എന്നതിനപ്പുറം അവന്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗമായിരുന്നു. അവന്‍ വിശ്വസ്തനും അതിരുകളില്ലാത്ത സ്‌നേഹം നല്‍കുന്നവനും ഞങ്ങളുടെ ആശ്വാസത്തിന്റെ ഉറവിടവുമായിരുന്നു. ഹാപ്പി ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷം ഒരിക്കലും മറക്കില്ല. അവന്‍ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും. അവനെ ഒരുപാട് മിസ് ചെയ്യും. ഒരിക്കലും മറക്കില്ല.'-പ്രാര്‍ഥനാ യോഗത്തില്‍ അംബാനി കുടുംബ വായിച്ച കുറിപ്പില്‍ പറയുന്നു.
ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട ഹാപ്പി അംബാനി കുടുംബത്തിലെ ഒരു അംഗം പോലെയായിരുന്നു. ആനന്ദിന്റേയും രാധികയുടേയും വിവാഹനിശ്ചയത്തിന് മോതിരം വേദിയിലേക്ക് കൊണ്ടുവന്നതോടെയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. മുംബൈ ജിയോ സെന്ററില്‍ നടന്ന വിവാഹത്തില്‍ പിങ്ക് ഷെര്‍വാണിയണിഞ്ഞ് ചടങ്ങിലുടനീളം ഹാപ്പിയുണ്ടായിരുന്നു.
Content Highlights: mukesh ambanis pet dog happy dies
Published: 02 May 2025, 08:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented