റിയുടെ 75 ലക്ഷം രൂപ വരുന്ന ഹെർമെസ് ബാഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. പ്രമുഖ അഡ്വഞ്ചർ റിയാലിറ്റി ഷോയിലാണ് സോഷ്യൽ മീഡിയ സെൻസേഷനും ഫാഷൻ ഐക്കണുമായ ഓറി തന്റെ ആഡംബര ഹെർമെസ് ബാഗുമായെത്തി ശ്രദ്ധി പിടിച്ചുപറ്റിയത്. ഷോയുടെ അവതാരകനായ രോഹിത് ഷെട്ടിയെയും മറ്റ് മത്സരാർത്ഥികളെയും ഒരുപോലെ അമ്പരപ്പിച്ച സംഭവമായിരുന്നു ഓറിയുടെ എൻട്രി. ലോകപ്രശസ്ത ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ഹെർമസിന്റെ 75 ലക്ഷം രൂപ വിലമതിക്കുന്ന അപൂർവമായ നീല ലെതർ ബാഗുമായാണ് ഓറി എത്തിയത്. ബാഗിന്റെ വിലകേട്ട് നിങ്ങളിതെവിടെ നിന്നാണ് മോഷ്ടിച്ചതെന്നാണ് രോഹിത് ഷെട്ടി തമാശരൂപേണ ചോദിച്ചത്. എന്നാൽ ഈ ബാഗിലും തീർന്നില്ല കാര്യം. അടുത്ത തവണ 22 ലക്ഷം രൂപ വരുന്ന ഹെർമെസിന്റെ തന്നെ റോസ് മിനി കെല്ലി ബാഗാണ് ഓറി അണിഞ്ഞെത്തിയത്. ഈ റിയാലിറ്റി ഷോയിൽ സാഹസിക അഭ്യാസങ്ങളും നെഞ്ചിടിപ്പേറ്റുന്ന സ്റ്റണ്ടുകളുമാണ് സാധാരണ ശ്രദ്ധ നേടാറുള്ളത്. എന്നാൽ ഇത്തവണ ഓറിയുടെ ബാഗുകളാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

To advertise here,

സ്റ്റാർ നൈറ്റ് ഇവന്റുകളിലും സെലിബ്രിറ്റി വെഡ്ഡിങ് പാർട്ടികളിലും സജീവമായി പങ്കെടുത്താണ് ഓറിയെന്നറിയപ്പെടുന്ന ഓർഹാൻ അവത്രമണി സോഷ്യൽ മീഡിയ സ്റ്റാറായി മാറിയത്. ഓറിയുടെ ബാഗും ഔട്ട്ഫിറ്റുകളും ആക്‌സസറീസുമെല്ലാം ആഡംബരത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ചർച്ചയാക്കാറുള്ളത് പതിവാണ്. തുടക്കത്തിൽ ഓറിയുടെ ജോലിയെന്താണ് എന്നുള്ളത് അവ്യക്തമായിരുന്നു. എന്നാൽ പിന്നീട് തന്റെ വരുമാനമാർഗത്തെക്കുറിച്ച് ഓറി തന്നെ തുറന്നുപറഞ്ഞിരുന്നു.

ഓറി പണമുണ്ടാക്കുന്നത് തന്റെ ബ്രാൻഡ് വാല്യൂവിൽ നിന്നുതന്നെയാണ്. ബ്രാൻഡ് സഹകരണങ്ങളിൽ നിന്നും പെയ്ഡ് അപ്പിയറൻസുകളിൽ നിന്നും ഓറി സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. ഒരു റീലിൽ നിന്ന് മാത്രം താൻ 76 ലക്ഷം രൂപ സമ്പാദിച്ചു' ബ്രാൻഡ് പങ്കാളിത്തങ്ങളെയും സ്‌പോൺസർ ചെയ്ത ഉള്ളടക്കത്തെയും കുറിച്ച് ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേ ഓറി പറഞ്ഞു. ഓറിയുടെ ഓൺലൈൻ ജനപ്രീതിയ്ക്ക് നല്ല ഡിമാന്റുമുണ്ട്. പ്രൈവറ്റ് ഇവന്റുകളിൽ പങ്കെടുക്കുന്നതിനും പാർട്ടികൾ, വിവാഹങ്ങൾ തുടങ്ങിയവയിൽ പ്രത്യക്ഷപ്പെടുന്നതിനുമൊക്കെ 15 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. ഞാൻ നിങ്ങളുടെ വിവാഹത്തിന് വരും, ജന്മദിനത്തിന് വരും, നമ്മൾ ബാല്യകാല സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ഞാൻ പ്രസംഗിക്കും. നിങ്ങളോടൊപ്പം സമയം ചെലവഴിക്കുകയും നിങ്ങളുടെ മാതാപിതാക്കളോടൊപ്പം മദ്യപിക്കുകയും ചെയ്യും. ഇത് വാങ്ങാൻ കഴിയുന്ന ഒരു അനുഭവമാണെന്നും ഓറി തന്നെ പറയുന്നുണ്ട്. തന്നെ ഒരു എക്‌സ്‌പെൻസീവ് എക്‌സ്പീരിയൻസായിട്ടാണ് ഓറി വിലയിടുന്നതെന്ന് ഇതിൽ നിന്നും കാണാം.

ഇന്ത്യയിൽ രണ്ട് പേർ മാത്രമേ പോസിന്റെ പേരിൽ അറിയപ്പെടുന്നുള്ളുവെന്നും അയാൾ പറയാറുണ്ട്.അത് താനും ഷാരൂഖ് ഖാനുമാണെന്നാണ് ഓറിയുടെ സാക്ഷ്യം. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ സെലിബ്രിറ്റിയുടെ നെഞ്ചിൽ കൈവെക്കുന്നതാണ് ഓറിയുടെ സിഗ്‌നേച്ചർ പോസ്. അദ്ദേഹത്തിന്റെ പണം കൈകാര്യം ചെയ്യുന്നത് മാതാപിതാക്കളാണെന്നും ഓറി വെളിപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 2.6 മില്യൺ ഫോളോവേഴ്‌സാണ് ഓറിക്കുള്ളത്. അംബാനി കുടുംബത്തിന്റെ ബിസിനസ് വൃത്തത്തിന്റെ ഭാഗമാണിയാളെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ചെയർപേഴ്‌സൺസ് ഓഫീസിൽ സ്‌പെഷ്യൽ പ്രോജക്ട് മാനേജരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫുഡ് മാനേജർ, പി.ആർ മാനേജർ, ബ്രാൻഡ് മാനേജർ എന്നിവരടക്കം അഞ്ചു മാനേജർമാർ അടങ്ങുന്ന സംഘമാണ് ഓറിയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

ജാൻവി കപുർ, സാറ അലി ഖാൻ, അനന്യ പാണ്ഡെ തുടങ്ങിയ ബോളിവുഡിലെ യുവതാരങ്ങളുടെയും അംബാനി കുടുംബത്തിന്റെയും അടുത്ത സുഹൃത്താണ് ഓറി. സവിശേഷമായ പോസിങ് ശൈലിയും അപൂർവ്വമായ ഫാഷൻ ഉത്പ്പന്നങ്ങളുമാണ് ഓറിയെ സോഷ്യൽ മീഡിയയിലെ തരംഗമാക്കി മാറ്റിയത്. ബിഗ് ബോസ് 17-ൽ ഗസ്റ്റായി എത്തിയതോടെയാണ് ഓറി സാധാരണക്കാരായ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തനായത്.