വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നയന്‍താരയെ പിന്തുണച്ച് സംവിധായകനും പങ്കാളിയുമായ വിഘ്‌നേഷ് ശിവന്‍. ധനുഷിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് നയന്‍താര കത്ത് പുറത്തുവിട്ടതിന് പിന്നാലെ നടനെതിരെ പരിഹാസവുമായി വിഘ്‌നേഷ് രംഗത്തെത്തി. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന് ധനുഷ് ആവശ്യപ്പെടുന്ന ഒരു പഴയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് വിഘ്‌നേഷിന്റെ പരിഹാസം.

To advertise here,

2017-ല്‍ പുറത്തിറങ്ങിയ സക്ക പോട് പോട് രാജ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലെ ധനുഷിന്റെ പ്രസംഗമാണ് വിഘ്‌നേഷ് പങ്കുവെച്ചത്. 'ഒരാളോട് നമുക്കുള്ള സ്‌നേഹം മറ്റൊരാള്‍ക്ക് വിദ്വേഷമായി മാറാം. അങ്ങനെ മാറുന്നുണ്ടെങ്കില്‍ ആ വികാരത്തിന് ഒരര്‍ഥവുമില്ല. മോശമായ സാഹചര്യത്തിലേക്കാണ് ലോകം പോകുന്നത്. അത്രയും നെഗറ്റിവിറ്റിയാണ് ചുറ്റിലും. ഒരാള്‍ നല്ലത് ചെയ്യുന്നത് ആര്‍ക്കും ഇഷ്ടമല്ല. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ... ആരും മറ്റൊരാളെ വെറുക്കരുത്. ഒരാളെ ഇഷ്ടപ്പെടുന്നെങ്കില്‍ അവര്‍ക്കൊപ്പം ആഘോഷിക്കുക, ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ അവരില്‍നിന്ന് മാറിപ്പോവുക', എന്നാണ് വിഘ്‌നേഷ് പങ്കുവെച്ച ധനുഷിന്റെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ.

placeholder
വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ച ശേഷം പിന്നീട് ഡിലീറ്റ് ചെയ്ത ധനുഷിന്റെ പ്രസംഗം

ജീവിക്കുക, ജീവക്കാന്‍ അനുവദിക്കുക എന്ന ധനുഷിന്റെ വാക്കുകള്‍ തന്നെയാണ് വിഘ്‌നേഷ് വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ആളുകള്‍ മാറാനും മറ്റുള്ളവരുടെ സന്തോഷത്തില്‍ ആഹ്ലാദം കണ്ടെത്താനും ദൈവത്തോട് പ്രാര്‍ഥിക്കാമെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് ഈ വീഡിയോ വിഘ്‌നേഷിന്റെ ഇന്‍സ്റ്റഗ്രാമില്‍നിന്ന് അപ്രത്യക്ഷമായി.

placeholder

നയന്‍താര പുറത്തുവിട്ട കത്ത് വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചു. ഇതിന് തുടര്‍ച്ചയായി, നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍നിന്ന് ഒഴിവാക്കാന്‍ പറഞ്ഞ പത്തുകോടിയുടെ ക്ലിപ് ഇവിടെ സൗജന്യമായി കണ്ടോളൂ എന്ന ക്യാപ്ഷനോടെ, വിവാദ വീഡിയോയും വിഘ്‌നേഷ് പങ്കുവെച്ചു.