ആദ്യചിത്രത്തിന്റെ ഓര്‍മകള്‍ എന്നും ഒരു സംവിധായകന്റെ മനസ്സില്‍ മായാതെ കിടക്കും. തന്റെ ആദ്യസംരംഭമായ 'നാനും റൗഡി താന്‍'എന്ന സിനിമയുടെ ഷൂട്ടിങ് ഓര്‍മകളിലാണ് സംവിധായകന്‍ വിഗ്നേശ് ശിവന്‍ ഇപ്പോള്‍. വിജയ് സേതുപതിയും നയന്‍താരയുമാണ് ചിത്രത്തില്‍ വേഷമിട്ടത്. 

To advertise here,

ഷൂട്ടിങ്ങിനിടയില്‍ പാണ്ടിച്ചേരിയിലെ കടലോരത്ത് നയന്‍താരയുമായി സംസാരിച്ചു നില്‍ക്കുന്ന ഒരു വീഡിയോ വിഗ്നേശ് പങ്കുവെക്കുന്നു. ഒപ്പം വിജയ് സേതുപതിയുടെ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടയിലെ ചില ക്ലിക്കുകളും. 

2015ലാണ് ചിത്രം റിലീസായത്. ഗൗതം മേനോനും ധനുഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍ഥിപന്‍, രാധിക, ആര്‍ജെ ബാലാജി, ബേബി അനിഖ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. അനിരുദ്ധും ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Content Highlights : vignesh sivan nayanthara throwback video naanum rowdy dhaan shooting vijay sethupathi