കന്‍ ഓംകാറിന്റെ വിദ്യാരംഭ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടന്‍ നരേന്‍. നോര്‍ത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. നരേനൊപ്പം ഭാര്യ മഞ്ജുവും മൂത്ത മകള്‍ തന്മയയുമുണ്ടായിരുന്നു.

To advertise here,

പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞു കൂടി വരുന്ന സന്തോഷം നരേന്‍ പങ്കുവെച്ചത്. 2007-ലായിരുന്നു നരേന്റേയും മഞ്ജുവിന്റേയും വിവാഹം.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയാണ് നരേന്‍ വെള്ളിത്തിരയിലെത്തിയത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷം ശ്രദ്ധ നേടിയിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ, ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി.

ഒരു ഇടവേളയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിലെ പോലീസ് കഥാപാത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് ലോകേഷിന്റെ തന്നെ വിക്രത്തിലും അഭിനയിച്ചു. സാഹസം ആണ് മലയാളത്തില്‍ അവസാനമായി റിലീസ് ചെയ്ത സിനിമ.