വിവാഹത്തെ കുറിച്ചും തന്റെ വ്യക്തിജീവിതത്തെ കുറിച്ചും മനസ്സ് തുറന്ന് ചലച്ചിത്രതാരം നമിതാ പ്രമോദ്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഫോളോവേഴ്‌സുമായി നടത്തിയ ലെറ്റ്‌സ് ടോക്ക് സെഷനിലാണ് നടിയുടെ പ്രതികരണം. വിവാഹത്തെ കുറിച്ചുള്ള അഭിപ്രായമെന്താണ്? എപ്പോഴാണ് വിവാഹിതയാകാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നീ ചോദ്യങ്ങള്‍ക്കാണ് നമിതാ പ്രമോദ് പ്രതികരിച്ചത്. 

To advertise here,

വിവാഹമെന്നത് ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളിലൊന്നാണെന്നും വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നയാള്‍ തീര്‍ച്ചയായും ജീവിതത്തിന്റെ രൂപീകരണത്തെ സ്വാധീനിക്കുമെന്നും നമിത കുറിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതയാകാന്‍ താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും നമിത വെളിപ്പെടുത്തി.

ആത്മാര്‍ഥമായി പറയുകയാണെങ്കില്‍ വിവാഹമെന്നത് ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളിലൊന്നാണ്. നിങ്ങള്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നയാള്‍ തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തിന്റെ രൂപീകരണത്തെ സ്വാധീനിക്കും. പരസ്പരം മനസ്സിലാക്കുന്ന, അവനവനായിരിക്കാന്‍ സാധിക്കുന്ന, വളരാനും മെച്ചപ്പെടാനും പരസ്പരം പ്രേരിപ്പിക്കുന്ന ഒരിടത്ത്, ഒരാളോടൊപ്പമായിരിക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രധാനമാണ്. അതെ, കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്ക് വിവാഹിതയാകണമെന്നുണ്ട്, നമിത വ്യക്തമാക്കി.

placeholder
നമിത പങ്കുവെച്ച ചോദ്യോത്തരം

മറ്റൊരാള്‍ സ്വപ്‌നം കണ്ട ജീവിതമല്ല, ഞാന്‍ സ്വപ്‌നം കണ്ട ജീവിതമാണ് ഞാന്‍ ജീവിക്കുന്നത്. അത് ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല, എന്ന് മറ്റൊരു പ്രസ്താവനക്ക് മറുപടിയായി നമിത കുറിച്ചു. 

'രാവും പകലും ജോലിചെയ്താണ് ഞാനിവിടെയെത്തിയത്. അത്ര എളുപ്പമല്ലാതിരുന്നിട്ടും ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. ഇപ്പോഴും പൊയ്‌ക്കൊണ്ടിരിക്കുന്നു. അതെ, ഞാനതിനെ ചേര്‍ത്തുപിടിക്കും കാരണം ഇതാണ് ഞാന്‍ എനിക്കുവേണ്ടി ഉണ്ടാക്കിയെടുത്ത ജീവിതം', നമിത വിശദമാക്കി.