അഞ്ചൽ: 16-ാം വയസ്സിൽ നിലച്ചുപോയ പഠനമോഹങ്ങൾക്ക് വീണ്ടും ചിറകുപിടിപ്പിച്ച് 39-ാം വയസ്സിൽ അഭിഭാഷകയായി എന്റോൾ ചെയ്ത് അഞ്ചൽ സ്വദേശി നദിയ. ഇടമുളയ്ക്കൽ ഷഹനാസ് മൻസിലിൽ നദിയയ്ക്ക് 16-ാം വയസ്സിൽ പഠനം നിർത്തേണ്ടി വന്നു. വിവാഹിതയായി മൂന്ന് മക്കളുടെ മാതാവായി ജീവിതം മുന്നോട്ടുപോകവേയാണ് 2018-ൽ സംസ്ഥാന സാക്ഷരത മിഷന്റെ തുല്യതാ കോഴ്‌സിലൂടെ പ്ലസ് വണ്ണിന് ചേർന്നത്. 2019-ൽ 75 ശതമാനത്തോടെ പ്ലസ് ടു പാസായി. ഒരു അഭിഭാഷകയാകണം എന്നതായിരുന്നു ലക്ഷ്യം.

To advertise here,

ഒടുവിൽ ഒറ്റയാൾ പോരാട്ടത്തിൽ അഭിഭാഷകയായി എന്റോൾ ചെയ്തു. നിലവിൽ പുനലൂർ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തുവരികയാണ്. പാറശാല സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു നദിയയുടെ ബി.കോം-എഎൽഎൽബി പഠനം.

ലക്ഷ്യവും പരിശ്രമവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയിൽ നിന്നും വലിയ ലക്ഷ്യത്തിൽ എത്താമെന്നുള്ളതാണ് നദിയയുടെ ജീവിതം കാട്ടിത്തരുന്നത്. നദിയയ്ക്ക് പിന്തുണയുമായി ഭർത്താവ് ഷിഹാബും മക്കളായ ഷഹനാസ്, അജ്മൽ, റംസിയ എന്നിവരും ഒപ്പമുണ്ട്.