തിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് എംഎസ് ധോനിയും ഭാര്യ സാക്ഷിയും. ധോനിക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'ഞങ്ങളുടെ പ്രോമിസ് 16-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു' എന്നും ചിത്രത്തിനൊപ്പം സാക്ഷി കുറിച്ചു. 

To advertise here,

സാക്ഷിയും ധോനിയും കൈകോര്‍ത്ത് നടക്കുന്നതാണ് ചിത്രത്തിലുള്ളത്. വിവാഹത്തിനുശേഷം മധുവിധു യാത്രയ്ക്കിടെ എടുത്ത ചിത്രം പോലെയുണ്ടെന്ന് ആരാധകര്‍ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും ആശംസ നേര്‍ന്നുള്ള ഒട്ടേറെ കമന്റുകളും കാണാം. 

2010 ജൂലൈ നാലിനാണ് ധോനിയും സാക്ഷിയും വിവാഹിതരായത്. ഡെറാഡൂണിലെ റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 2007-ല്‍ കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇന്റെന്‍ഷിപ്പ് ചെയ്യുന്നതിനിടയിലാണ് സാക്ഷി, ധോനിയെ കണ്ടുമുട്ടുന്നത്. അന്ന് പാകിസ്താനെതിരായ മത്സരത്തിനായി കൊല്‍ക്കത്തയിലെത്തിയതായിരുന്നു ധോനി. പിന്നീട് ഇരുവരും സൗഹൃദത്തിലാകുകയും 2008 മുതല്‍ ഡേറ്റിങ് തുടങ്ങുകയും ചെയ്തു. 

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുശേഷം ഇരുവരുടേയും ജീവിതത്തിലേക്ക് ഒരാള്‍ കൂടിയെത്തി. മകള്‍ സിവ സിങ്ങ് ധോനി. ഇപ്പോള്‍ പത്ത് വയസുകാരിയായ സിവ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ മത്സരങ്ങള്‍ കാണാന്‍ ഗാലറിയിലെത്താറുണ്ട്.