
തായ്‌ലൻഡിലെ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി ഇന്ത്യൻ യുവാവ്. തായ്‌ലൻഡിൽ ജോലി ചെയ്യുന്ന മോനു അസ്മി എന്ന യുവാവാണ് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ശല്ല്യപ്പെടുത്തുകയും അവരെ ചുംബിക്കുകയും ചെയ്തത്. ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.
ഇതോടെ സോഷ്യൽ മീഡിയയിൽ യുവാവിനെതിരെ വ്യാപക വിമർശനമുയരുകയായിരുന്നു. ഇത്തരം പെരുമാറ്റം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ മോശമാക്കുമെന്നും വിദേശയാത്രകൾ നടത്തുന്ന ഇന്ത്യക്കാർ കൂടുതൽ കർശനമായ പരിശോധനകൾ നേരിടേണ്ടി വരുമെന്നും ആളുകൾ പ്രതികരിച്ചു. ഇങ്ങനെയുള്ളവരാണ് ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതെന്നും ചിലർ കുറിച്ചു. വിദേശത്ത് സേവന മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നേരെയുള്ള അനാദരവാണിതെന്നും ആളുകൾ കമന്റ് ചെയ്തു.
ഇതിന് പിന്നാലെ മോനു അസ്മി ഈ ഇൻസ്റ്റഗ്രാം റീലുകളെല്ലാം പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നിയമനപടികളൊന്നും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട ഹോട്ടലും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Content Highlights: Viral video of inappropriate behavior in Thailand by an Indian national., Public backlash regarding the impact on India's global reputation.
Published: 16 Apr 2026, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented