കാസർകോട്: യുവതിയോട് അപമര്യാദയായി പെരുമാറിയ യൂത്ത് കോൺഗ്രസ് നേതാവിനെ സ്ഥാനത്തുനിന്ന് പുറത്താക്കി. കാസർകോട് ഉദുമ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോടോത്തിനെതിരേയാണ് നടപടി.
സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയ ശ്രീജിത്തിനെ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി അറിയിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ശ്രീജിത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയർന്നത്. സംഭവത്തെത്തുടർന്ന് പരാതിക്കാരി കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. മണ്ഡലം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ജില്ലാ നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചത്.
Published: 24 Jul 2026, 09:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented