താന്‍ നൃത്തം ചെയ്യുന്ന വീഡിയോയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി നല്കി നടി മിയ ജോര്‍ജ്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന നൃത്ത പരിപാടിയുടെ അവസാന അഞ്ച് മിനിറ്റിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നും ട്രോളുകളുണ്ടാക്കി വില്‍ക്കുന്നതിന് റോയല്‍റ്റിയൊന്നും ചോദിക്കുന്നില്ലെന്നും മിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പിനൊപ്പം നൃത്തപരിപാടിയുടെ വീഡിയോയും മിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'രണ്ട് മണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം കവര്‍ ചെയ്യാന്‍ വന്ന മീഡിയക്കാരുടെ ഒക്കെ ക്യാമറകള്‍ കേട് വന്നതിനാല്‍ അവര്‍ക്ക് അവസാന അഞ്ച് മിനിറ്റ് മാത്രമേ ക്യാമറയില്‍ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവര്‍ ചെയ്യാന്‍ വരുമ്പൊ മിനിമം റെക്കോര്‍ഡിങ് വര്‍ക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാര് കഷ്ടപ്പെടുക ആണ് ഒരേവീഡിയോയില്‍ നിന്നും വ്യത്യസ്തമായ കണ്ടന്റ് ഉണ്ടാകുവാന്‍. പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാന്‍ പരിപാടിയിലെ കുറച്ച് ഭാഗങ്ങള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതല്‍ കൂടുതല്‍ ഊര്‍ജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു ട്രോളുകള്‍ ഉണ്ടാക്കുക വില്‍ക്കുക.. റോയല്‍റ്റി ഒന്നും ഞാന്‍ ചോദിക്കുന്നില്ല.. കയ്യില്‍ വച്ചോളൂ ട്ടാ'-മിയ കുറിച്ചു.
ഇതിന് താഴെ നിരവധി പേര് മിയയ്ക്ക് പിന്തുണയുമായി കമന്റ് ചെയ്തു. മിയയുടെ നൃത്തത്തെ വിമര്‍ശിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. കോട്ടയം തിരുനക്കര ക്ഷേത്രത്തിലാണ് മിയ നൃത്തപരിപാടി അവതരിപ്പിച്ചത്.
Content Highlights: miya george reacts to classical dance troll
Published: 15 Apr 2025, 12:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented