ഹൈദരാബാദ്: ലോകസുന്ദരിമത്സരം ഹൈദരാബാദിലെത്തുമ്പോൾ, തെലങ്കാന വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിപ്പിനൊരുങ്ങുന്നു. 72-ാം മിസ് വേൾഡ് മത്സരത്തെ തെലങ്കാനയുടെ ചരിത്ര, സാംസ്കാരിക പൈതൃകത്തിലേക്ക് ലോക ശ്രദ്ധയാകർഷിക്കാനുള്ള അവസരമാക്കി മാറ്റാനാണ് രേവന്ത് റെഡ്ഡി സർക്കാരിന്റെ പദ്ധതി.

To advertise here,

മേയ് ഏഴുമുതൽ 31 വരെ നീളുന്ന അന്താരാഷ്ട്ര മത്സരത്തിൽ 120 രാജ്യങ്ങളിൽനിന്നുള്ള സുന്ദരികളാണ്‌ എത്തുന്നത്. 150 രാജ്യങ്ങളിൽ മത്സരം സംപ്രേഷണംചെയ്യും. സംസ്ഥാനത്തെ പൈതൃക കേന്ദ്രങ്ങളിലെല്ലാം മത്സരാർഥികളെ എത്തിച്ച് ലോക വിനോദസഞ്ചാര ഭൂപടത്തിൽ തെലങ്കാനയ്ക്ക് പ്രമുഖസ്ഥാനം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

വിനോദസഞ്ചാരമേഖലയിൽ 15,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഇത്. തെലങ്കാന സംസ്ഥാനം ഒരു ദശാബ്ദം പൂർത്തിയാക്കിയ വേളയിലാണ് ‘മിസ് വേൾഡ്’ മത്സരവേദിയായി ദേശീയ, അന്താരാഷ്ട്ര ശ്രദ്ധനേടാനൊരുങ്ങുന്നത്.