ഇനി ഇന്ത്യയില്‍ സൗന്ദര്യ മത്സരത്തിന്റെ നാളുകള്‍. 72-ാമത് ലോക സുന്ദരി മത്സരത്തിന് ഹൈദരാബാദില്‍ ഔദ്യോഗിക തുടക്കമായി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം നടന്നു.
മിസ് ഇന്ത്യ നന്ദിനി ഗുപ്ത ഇന്ത്യന്‍ പതാക കൈകളിലേന്തി ചടങ്ങിലേക്കെത്തി. ഇതിന് പിന്നാലെ എല്ലാ മിസ് വേള്‍ഡ് മത്സരാര്ഥികളും തങ്ങളുടെ രാജ്യത്തിന്റെ ദേശീയപതാക കൈകളിലേന്തി വേദിയിലേക്ക് വന്നു. തങ്ങളുടെ തനത് സംസ്കാരത്തിലെ വസ്ത്രങ്ങള്‍ അണിഞ്ഞാണ് മത്സരാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ മിസ് വേള്‍ഡ് മത്സരത്തിന് വേദിയാകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 115 മത്സരാര്‍ഥികള്‍ ഹൈദരാബാദിലെത്തിയിട്ടുണ്ട്. മെയ് 31-ന് ഹൈടെക്സ് എക്സിബിഷന് സെന്ററിലാണ് ഫൈനല്‍ നടക്കുക. മത്സരവേദികളിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള നന്ദിനി ഗുപ്തയാണ് ലോകവേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.
Content Highlights: miss world 2025 pageant kicks off in hyderabad
Published: 11 May 2025, 03:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented