കൊച്ചി: എറണാകുളം രാജേന്ദ്രമൈതാനി ഗ്രൗണ്ടിൽ വെച്ച് നടന്ന കോകില മിസ്സ് കേരള ഷൈനിംഗ് സ്റ്റാർ സൗന്ദര്യമത്സരത്തിൽ പെരുമ്പാവൂർ സ്വദേശി ഗ്ലോറിയ ജേതാവായി. റിയാലിറ്റി ഷോ താരം ജിന്റോ വിജയിക്ക് കിരീടമണിയിച്ചു.
വനിതകളുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, ഫാഷൻ സങ്കൽപ്പങ്ങൾ എന്നിവയ്ക്ക് പുതിയ മാനങ്ങൾ നൽകാനും, അവരുടെ കഴിവുകളെയും സർഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. കേവലം ബാഹ്യസൗന്ദര്യത്തിനപ്പുറം വ്യക്തിത്വ മികവിനും സാരി-ഫാഷൻ റൗണ്ടുകൾ അടക്കമുള്ള വിവിധ ഘട്ടങ്ങളിലെ മികവിനുമാണ് മത്സരത്തിൽ പ്രാധാന്യം നൽകിയത്.
കൊറിയോഗ്രാഫറായ ദാലു കൃഷ്ണദാസിന്റെ സാന്നിധ്യത്തിലും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലുമാണ് മത്സരങ്ങൾ നടന്നതും ഷോ അരങ്ങേറിയതും. നടനും ഇൻഫ്‌ളുവൻസറുമായ ദാസേട്ടൻ കോഴിക്കോട് ചടങ്ങിൽ ഷോ സ്റ്റോപ്പറായി. സൗന്ദര്യ-ഫാഷൻ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Gloria from Perumbavoor won the Kokila Miss Kerala Shining Star title., The event took place at Rajendra Maidan grounds, Kochi., Reality show star Jinto crowned the winner., Choreographed by South India's leading choreographer Dalu Krishnadas., Focuses on women's personality development, confidence, and fashion.
Published: 08 Sept 2026, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented