
വീട്ടുജോലികള്‍ ചെയ്യുന്ന പുരുഷന്മാർക്കും സ്വവര്‍ഗാനുരാഗികൾക്കുമെതിരെ വിദ്വേഷ പരാമർശവുമായി സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍. ഇന്‍സ്റ്റഗ്രാമില്‍ dma_islam എന്നറിയപ്പെടുന്ന മലേഷ്യയില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സറാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ സ്വവർഗാനുരാഗികളാണെന്നാണ് ഇയാൾ പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ ഉയര്‍ന്നത്.
ത്രെഡ്‌സ് പോസ്റ്റിലൂടെയാണ് ഇയാള്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. കുഞ്ഞുങ്ങളുടെ പാമ്പര്‍ മാറ്റുന്നവര്‍ = സ്വവര്‍ഗാനുരാഗികള്‍ എന്നാണ് ഇയാള്‍ കുറിച്ചത്. തുടര്‍ന്നുള്ള കമന്റുകളില്‍ ഇയാള്‍ അധിക്ഷേപവര്‍ഷം ചൊരിയുകയായിരുന്നുവെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
'വീട്ടുജോലികള്‍ ചെയ്യുന്ന പുരുഷന്മാര്‍ ദുര്‍ബലരാണ്. ബ്രോ, നിങ്ങള്‍ ഒരു ആണാണ്. നിങ്ങള്‍ വീട്ടിലെ നേതാവാകേണ്ടയാളാണ്. എന്തിനാണ് ഈ വീട്ടുജോലികള്‍ ചെയ്യുന്നത്? രാജാവ് സ്വന്തം കൊട്ടാരം വൃത്തിയാക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?' -ഇതായിരുന്നു കമന്റ്.
വീടിന്റെ നിലം വൃത്തിയാക്കുന്ന ഭര്‍ത്താക്കന്മാര്‍ രാജ്യകാര്യങ്ങള്‍ ശ്രദ്ധിക്കാത്ത രാജാക്കന്മാരെ പോലെയാണെന്നും ഇയാള്‍ പറഞ്ഞു. പണം സമ്പാദിക്കുക, ലോകം കീഴടക്കുക, ഏറ്റവും മികച്ചവനാകുക, ഏറ്റവും കരുത്തനാകുക, ഏറ്റവും ബഹുമാനിക്കപ്പെടുന്നവനാകുക എന്നതൊക്കെയാണ് പുരുഷന്റെ യഥാര്‍ഥ ജോലിയെന്നും അല്ലാതെ സ്വന്തം കുഞ്ഞിന്റെ വിസര്‍ജ്യം വൃത്തിയാക്കുകയല്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
പാത്രം കഴുകുന്നതും മാലിന്യങ്ങള്‍ കളയുന്നതും ഡയപ്പര്‍ മാറ്റുന്നതും പോലെയുള്ള വീട്ടുജോലികള്‍ ചെയ്യുന്ന ആണുങ്ങള്‍ കഠിനാധ്വാനം ചെയ്യാന്‍ ചെയ്യാന്‍ മടിയുള്ളവരും തോല്‍വികളുമാണ്. അത്തരം ആണുങ്ങള്‍ ഭാര്യമാരെ പേടിക്കുന്നു. ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യ ഒരിക്കലും അദ്ദേഹത്തെ വീട്ടുജോലികള്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
പിന്നാലെ വലിയ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കാലഹരണപ്പെട്ട കാഴ്ചപ്പാടുകളാണ് ഇതെന്നാണ് ഒരാള്‍ കമന്റിട്ടത്. ആദ്യം പോയി കല്യാണം കഴിക്കെന്നും അപ്പോഴറിയാം ആരാണ് വീട്ടിലെ യഥാര്‍ഥ രാജാവെന്നും മറ്റൊരാള്‍ കുറിച്ചു. ഇത്തരം നിരവധി കമന്റുകള്‍ വന്നെങ്കിലും പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ ഇന്‍ഫ്‌ളുവന്‍സര്‍ തയ്യാറായിട്ടില്ല. നേരത്തേയും ഇയാള്‍ സ്ത്രീവിരുദ്ധമായ ഒട്ടേറെ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയിട്ടുണ്ട്.
Content Highlights: Malaysian influencer faces backlash for calling men who do housework ‘gay’ and ‘losers’
Published: 02 Sept 2025, 07:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented