പത്ത് വർഷങ്ങൾ നീണ്ട പ്രണയം, ഒടുവിൽ 2018 ൽ വിവാഹം. രണ്ടാം വിവാഹവാർഷിക നാളിൽ അവൾ കുറിച്ചു 'ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് വർഷങ്ങങ്ങൾ പൂർത്തിയായി'. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ഒരുമിച്ച് ജീവിച്ച് കൊതിതീരും മുൻപേ തന്റെ പ്രിയപ്പെട്ടവനെ മരണം തട്ടിയെടുത്തു. അഞ്ച് മാസം ​ഗർഭിണിയായിരിക്കുമ്പോഴായിരുന്നു മേഘ്നയെ തനിച്ചാക്കി നടൻ ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. 

To advertise here,

ഒക്ടോബർ 10, ചിരഞ്ജീവി സർജയുടെ ജന്മദിനത്തിൽ മേഘ്ന അദ്ദേഹത്തിന്റെ ശവകുടീരത്തിലെത്തി. ആരാധകർക്കപ്പം കേക്ക് മുറിച്ചു. സർജയില്ലാതെ ഇത് നാലാമത്തെ ജന്മവാർഷികമാണ്. 'നിങ്ങൾ എൻ്റെ വഴികാട്ടിയും കാവൽക്കാരനുമാണ്' മേഘ്ന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

2020 ജൂൺ 7 നാണ് കന്നഡ നടൻ ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന്‌ നാല് മാസം ശേഷമാണ്‌ ഇവര്‍ക്ക് മകന്‍ പിറന്നത്. മകന്റെ ജനനത്തിന് ശേഷം മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ സജീവമായി. തന്റെയും മകന്റെയും വിശേഷങ്ങളും ചിരഞ്ജീവിയെക്കുറിച്ചുള്ള ഓര്‍മകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.