ആലുവ: ആലുവയിൽ നടന്ന ഹാലോവീൻ പാർട്ടി ആസൂത്രണം ചെയ്തവരിൽ ഒരാളായ 24-കാരിയെ ചോദ്യംചെയ്യാൻ പോലീസ്. എറണാകുളം സ്വദേശിയായ ഈ യുവതി, കേസിൽ അറസ്റ്റിലായ പ്രധാന പ്രതി അലക്സിന്റെ അടുത്ത സുഹൃത്താണ്. പാർട്ടിയുടെ പ്രധാന ആസൂത്രകരിൽ ഈ യുവതിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. പോക്സോ കേസിൽ അറസ്റ്റിലായ അലക്‌സിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

To advertise here,

ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പാർട്ടിയിൽ മദ്യം വിളമ്പിയിരുന്നു എന്ന കാര്യം ഇതിനോടകം വ്യക്തമായിട്ടുണ്ട്, അതേസമയം മറ്റേതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കളും അവിടെ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.

പാർട്ടിയിൽ പങ്കെടുത്ത മുഴുവൻപേരെയും ചോദ്യംചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് പ്രതിയുടെ സുഹൃത്തായ യുവതിയോട് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഹാലോവീൻ പാർട്ടി സംഘടിപ്പിച്ച സംഘത്തിൽ ഈ യുവതിയും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

അതേസമയം, അലക്‌സിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പോലീസിനെ അറിയിക്കാതെയാണ് സംഘം റിസോർട്ടിൽ പാർട്ടി സംഘടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ റിസോർട്ടുമായി ബന്ധപ്പെട്ട ആളുകളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ പോലീസിനുപുറമെ എക്സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.