
തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മീരാ വാസുദേവൻ. പിന്നീട് ഒരുപിടി മലയാള ചിത്രങ്ങളുടെ ഭാഗമായ അവർ സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകരുടേയും മനസിൽ ഇടം നേടിയിരുന്നു. ഇപ്പോൾ 44 വയസുകാരിയായ താരം തന്റെ വിവാഹങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുസംസാരിക്കുകയാണ്. താൻ കടന്നുപോയ മൂന്ന് വിവാഹമോചനങ്ങളെ കുറിച്ചാണ് അവർ ധന്യാവർമയുടെ അഭിമുഖത്തിൽ സംസാരിച്ചത്.
മൂന്ന് മണ്ടൻ കല്ല്യാണങ്ങൾക്ക് വേണ്ടി തന്റെ 17 വർഷം വെറുതെ കളഞ്ഞുവെന്ന് അവർ പറയുന്നു. തന്റെ ജീവിതംകൊണ്ട് ഇതിലും എത്രയോ കൂടുതൽ കാര്യങ്ങൾ തനിക്ക് ചെയ്യാൻ കഴിയുമായിരുന്നെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും അവർ പറയുന്നു. മാതാപിതാക്കളുടേയും സഹോദരിയുടേയും കൂടെ കൂടുതൽ സമയം ചെലവഴിക്കാമായിരുന്നെന്നും താൻ അതും നഷ്ടപ്പെടുത്തിയെന്നും മീര കൂട്ടിച്ചേർത്തു.
'മൂന്ന് മണ്ടൻ കല്ല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷങ്ങൾ കളഞ്ഞുവെന്ന് ഞാൻ എന്റെ മകനോട് പറയാറുണ്ട്. ബുദ്ധിപരമായി വർക്ക് ചെയ്തുകൊണ്ട് ഒരുപാട് കാര്യങ്ങൾ ആ സമയം കൊണ്ട് ചെയ്യാമായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ, സിനിമ, ഫിറ്റ്‌നസ്, മികച്ച ഒരു കൂട്ടായ്മ എന്നിവയെല്ലാം രൂപപ്പെടുത്തിയെടുക്കാമായിരുന്നു. എന്റെ ജീവിതം കൊണ്ട് എനിക്ക് ഇതിലും എത്രയോ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. പക്ഷേ എനിക്ക് സാധിച്ചില്ല.
എന്റെ അച്ഛന്റേയും അമ്മയുടേയും സഹോദരിയൂടേയും കൂടെ കൂടുതൽ സമയം ചെലഴിക്കാമായിരുന്നു. അത് ചെയ്യാതെ മറ്റുള്ളവർക്കായി ഞാൻ വെറുതെ സമയം കളഞ്ഞു. എന്നെ വില കുറച്ച് കണ്ടവർ, എന്ന ബഹുമാനിക്കാത്തവർ, അവർക്കുവേണ്ടി അത്തരം ബന്ധങ്ങളിൽ ഞാൻ ഒരുപാട് സമയം കളഞ്ഞു.'-മീരാ വാസുദേവ് പറയുന്നു.
ഛായാഗ്രാഹകൻ അശോക് കുമാറിന്റെ മകനായ വിശാൽ അഗർവാളുമായിട്ടായിരുന്നു മീരയുടെ ആദ്യ വിവാഹം. എന്നാൽ അഞ്ച് വർഷത്തെ ദാമ്പത്യത്തിനുശേഷം 2010 ജൂലൈയിൽ അവർ വേർപിരിഞ്ഞു.
തുടർന്ന് 2012-ൽ മലയാള നടൻ ജോൺ കോക്കനെ വിവാഹം കഴിച്ചു. ഇരുവർക്കും ഒരു മകനുണ്ട്. 2016-ൽ അവർ വേർപിരിഞ്ഞു. പിന്നീട് 2024 മെയിൽ ഛായാഗ്രാഹകൻ വിപിൻ പുതിയാങ്കത്തെ വിവാഹം കഴിച്ചു, എന്നാൽ ഒരു വർഷത്തെ ആയുസേ ആ വിവാഹത്തിനുണ്ടായുള്ളു.
Content Highlights: Meera Vasudevan reflects on 17 years spent in three unsuccessful marriages., The actress expresses regret over lost time that could have been dedicated to her career and family.,
Published: 14 May 2026, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented