വിവാഹത്തിന് പങ്കാളിയെ കണ്ടെത്താന്‍ മാട്രിമോണിയല്‍ സൈറ്റുകളെയും മറ്റും ആശ്രയിക്കുന്നവര്‍ ഏറെയാണ്. ചിലര്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നു. ഏത് തരത്തിലായാലും പങ്കാളിയുടെ തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ട ഒന്നാണ്. പങ്കാളിയെ കുറിച്ചുള്ള അന്വേഷണത്തിനായി ഇപ്പോള്‍ ഡിറ്റക്ടീവുകളും രംഗത്തെത്തിക്കഴിഞ്ഞു. വിവാഹം കഴിക്കുന്നതിന് മുമ്പ് പങ്കാളിയെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പല കുടുംബങ്ങളും ഇത്തരത്തിലുള്ള മാട്രിമോണിയല്‍ ഡിറ്റക്ടീവുകളുടെ സഹായം തേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാവന പലിവാള്‍ എന്ന വ്യക്തി ഇത്തരത്തില്‍ മാട്രിമോണിയല്‍ ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്നുണ്ട്. പലരും വിവാഹം കഴിക്കാനായി തിരഞ്ഞെടുത്ത പങ്കാളിയെ കുറിച്ച് കൂടുതലറിയാനായി ഭാവനയെ സമീപിക്കുന്നുമുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് ഭാവനയുടെ മാട്രിമോണിയല്‍ ഡിറ്റക്ടീവ് ഏജന്‍സിയെ ബന്ധപ്പെട്ടതായി അടുത്തിടെ ഒരു സ്ത്രീ വെളിപ്പെടുത്തിയിരുന്നു. ഓഫീസ് ജോലിക്കാരിയായ ഷീല എന്ന യുവതി ഡെയ്‌ലി ജേണലിനോടാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. 

മകള്‍ കൂട്ടുകാരനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ യുവാവിനെ പറ്റി അന്വേഷിക്കാനായി ഭാവനയുടെ മാട്രിമോണിയല്‍ ഡിറ്റക്ടീവ് ഏജന്‍സിയെ സമീപിച്ചതായി അവര്‍ പറയുന്നു. എന്റെ വിവാഹബന്ധം അത്ര സുഖകരമായിരുന്നില്ല. പ്രണയത്തിലാണെന്ന് മകള്‍ പറഞ്ഞപ്പോള്‍ എനിക്ക് അവരെ പിന്തുണയ്ക്കണമെന്നുണ്ട്. പക്ഷേ അത് കൃത്യമായ അേേനഷണം നടത്തി മാത്രമായിരിക്കും. - യുവതി പറഞ്ഞു

രണ്ട് പതിറ്റാണ്ട് മുമ്പാണ് തേജസ് ഡിറ്റക്ടീവ് ഏജന്‍സി എന്ന പേരില്‍ ഭാവന കമ്പനി ആരംഭിക്കുന്നത്. ഇത് നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതായി അവര്‍ പറയുന്നു. തന്റെ ജോലിയുടെ ഭാഗമായി നടത്തിയ ഒരു അന്വേഷണത്തില്‍ ഒരാള്‍ പറഞ്ഞ തെറ്റായ വിവരങ്ങള്‍ കണ്ടെത്താനായ സംഭവം അവര്‍ ഓര്‍ത്തെടുത്തു. പ്രതിവര്‍ഷം 70,700 ഡോളര്‍ സമ്പാദിക്കുന്നുണ്ടെന്ന് പറഞ്ഞയാളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ അയാള്‍ സമ്പാദിക്കുന്നത് 7,070 ഡോളര്‍ മാത്രമാണെന്ന് മനസിലാക്കിയതായി ഭാവന കൂട്ടിച്ചേര്‍ത്തു.