
ആലുവ: നടി മഞ്ജു വാരിയർ ആലുവ ശിവരാത്രി മണപ്പുറത്ത് കുതിരസവാരി പഠനം നടത്തി. തോട്ടയ്ക്കാട്ടുകര ആലപ്പാട്ട് ജോർജ് ഡയസാണ് പരിശീലകൻ. ജോർജിന്റെ ഉടമസ്ഥതയിലുള്ള ’ലോറ’ എന്ന പെൺകുതിരയിലാണ് താരം കുതിരസവാരി പഠിച്ചത്. ഒരു മാസത്തോളമായിരുന്നു പരിശീലനം. പുലർച്ചെ അഞ്ചുമണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജുവിന് രണ്ടു മണിക്കൂറായിരുന്നു പരിശീലനം. ഒരാഴ്ചക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചു. പിന്നീട് ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങി. മണപ്പുറത്ത് തിരക്കേറുന്നതിന് മുൻപ് പഠനം കഴിഞ്ഞ് മടങ്ങും.
പരിശീലനശേഷം ഓൾഡ് ദേശം റോഡിലെ കടകളിലെത്തിയായിരുന്നു ഭക്ഷണം. ചലച്ചിത്രതാരങ്ങളായ സണ്ണി വെയിൻ, സിജു വിൽസൺ, നിർമാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം കുതിരസവാരി പഠിക്കാൻ മണപ്പുറത്ത് എത്തിയിരുന്നു. എറണാകുളത്തെ ഫ്ളാറ്റിൽ നിന്നുമാണ് ആലുവയിൽ എത്തിയിരുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കിൽ എത്തുന്ന മഞ്ജുവിനെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല.
ആലുവ സ്വദേശിയായ ചലച്ചിത്രതാരം സിജു വിൽസൺ മുഖാന്തരമാണ് മഞ്ജു വാരിയർ കുതിരസവാരി പഠനത്തിന് ജോർജിനെ സമീപിച്ചത്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന മഞ്ജു വാരിയർ ബൈക്ക് റൈഡിങ്ങിനൊപ്പം സ്വന്തമായി ഒരു കുതിരയെ വാങ്ങി സവാരി നടത്താനുള്ള പുറപ്പാടിലാണ്.
Content Highlights: Manju Warrier completed horse riding training at Aluva Manappuram within one week., Training was conducted by George, owner of the horse 'Laura'.
Published: 09 May 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented