
യുവാവ് പങ്കുവെച്ച പോസ്റ്റില്‍ നിന്ന് | Photo: x/ @rayXtwt
നമ്മുടെ വരുമാനത്തിന് അനുസരിച്ചാകും നമ്മുടെ ജീവിതശൈലി രൂപപ്പെടുക. കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ അതിന് അനുസരിച്ച് ഉയര്‍ന്ന ജീവിതനിലവാരമുള്ളവരാകും. എന്നാല്‍ മിക്കയാളുകളും മധ്യവര്‍ഗത്തിലാണ് ഉള്‍പ്പെടുക. ചിലരാകട്ടെ, നല്ല ശമ്പളമുണ്ടെങ്കിലും അതിന് അനുസരിച്ചുള്ള ജീവിതം തിരഞ്ഞെടുക്കില്ല. അത്തരത്തില്‍ വാര്‍ഷിക ശമ്പളം 50 ലക്ഷം രൂപയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഉയര്‍ന്ന വരുമാനമുണ്ടായിട്ടും വിമാനത്താവളങ്ങളിലെ ആഡംബര കടകളില്‍ നിന്ന് ഷോപ്പിങ് ചെയ്യാന്‍ തനിക്ക് വേണ്ടത്ര ആത്മവിശ്വാസമോ സാമ്പത്തികശേഷിയോ ഇല്ലെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വാറോവ്‌സ്‌കി, ഡിയോര്‍, ദി വൈറ്റ് ക്രോ തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകളുടെ ചിത്രങ്ങളും ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'വാര്‍ഷിക ശമ്പളം 50 ലക്ഷമുണ്ടായിട്ടും വിമാനത്താവളത്തിലെ ഈ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന തരത്തിലുള്ള സമ്പത്തും ആത്മവിശ്വാസവും എനിക്കില്ല'-യുവാവ് കുറിച്ചു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്തത്. 50 ലക്ഷം വാര്‍ഷിക ശമ്പളം എന്നത് കൈയില്‍ ചെലവഴിക്കാന്‍ കിട്ടുന്ന പണമായി കണക്കാക്കാനാകില്ലെന്നാണ് ഒരാള്‍ കുറിച്ചത്. ഈ കടകള്‍ ഒരു പ്രത്യേക വിഭാഗം ആളുകളെയാണ് ലക്ഷ്യമിടുന്നതെന്നും കമന്റുകളുണ്ട്. കൈയില്‍ ധാരാളം പണമുള്ള, തലമുറകളായി സമ്പന്നരായവരാണ് ഇത്തരം കടകളില്‍നിന്ന് സാധനം വാങ്ങുകയെന്ന് ഒരു ഉപയോക്താവ് കുറിച്ചു.
'നമ്മള്‍ വിചാരിക്കുന്നത്ര സമ്പന്നരല്ല നമ്മള്‍ എന്ന് നമ്മെ ഓര്‍മ്മിപ്പിക്കാനാണ് എയര്‍പോര്‍ട്ട് കടകള്‍ നിലനില്‍ക്കുന്നത്' എന്നായിരുന്നു ഒരു കമന്റ്.
'വരുമാനവും സമ്പത്തും തമ്മില്‍ തെറ്റിദ്ധരിക്കരുത്. ഈ കടകള്‍ സമ്പത്തുള്ളവര്‍ക്കുള്ളതാണ്.'-മറ്റൊരാള്‍ കുറിച്ചത് ഇങ്ങനെയാണ്.
Content Highlights: man with rs 50 lakh salary says he doesnt feel rich enough to shop at luxury airport stores
Published: 05 Oct 2025, 09:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented