മമ്മൂട്ടിയുടെ 71-ാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ് ആരാധകര്‍. മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ഏറ്റവും മനോഹരം നടനും സംവിധായകനുമായ രമേഷ് പിഷാരടി പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ്. 

To advertise here,

ഒരു കുട്ടി ആരാധകന്‍ സൈക്കിളില്‍ പോകുന്നതിനിടെ മമ്മൂട്ടിയുടെ കാറ് കണ്ട് അദ്ദേഹത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. മമ്മൂട്ടിയുടെ കാര്‍ ദൂരെ നിന്ന് വരുന്നത് കണ്ട പയ്യന്‍ മൊബൈല്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നുണ്ട്. മുന്നിലേക്ക് നോക്കുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി തിരിച്ചുപിടിച്ചിരിക്കുകയാണ് മൊബൈല്‍. 

കാര്‍ അടുത്തെത്തുമ്പോള്‍ ആവേശത്തോടെ ആരാധകന്‍ 'ഇക്കാ, ടാറ്റ' എന്നും പറയുന്നുണ്ട്. വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇതു കേള്‍ക്കുകയും കുട്ടിയെ പുഞ്ചിരിയോടെ കൈവീശി കാണിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

'അകത്തും പുറത്തും സ്‌നേഹത്തോടെ...പിറന്നാള്‍ ആശംസകള്‍' എന്ന കുറിപ്പോടെയാണ് രമേഷ് പിഷാരടി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.