ആലപ്പുഴ: പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ സർവൈശ്വര്യപൂജ. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലാണ് മോദിയുടെ പേരിൽ വഴിപാട് നടത്തിയത്. കൂടാതെ രാജ്യത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രത്യേക പ്രാർഥനകളും പൂജകളും ക്ഷേത്രത്തിൽ നടന്നു.

To advertise here,

Don’t Miss: 76-ന്റെ നിറവിൽ മോദി; ഗുജറാത്തിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള 25 വർഷത്തെ സംഭവബഹുലമായ രാഷ്ട്രീയ യാത്ര

ഭക്തജനങ്ങളും വിവിധ മേഖലകളിലുള്ളവരും ചടങ്ങിൽ പങ്കെടുത്തു. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന സർവൈശ്വര്യ പൂജയ്ക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ എന്നിവർ കാർമികത്വം വഹിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനമാണ് ഇന്ന്.