കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ നടത്തി. അശ്വമേധനമസ്കാരം, ശ്രീരുദ്രനമസ്കാരം, പൊന്നിൻകുടം എന്നീ വഴിപാടുകളാണ് നടത്തിയത്. അനിഴം നക്ഷത്രത്തിലാണ് വഴിപാടുകൾ ചെയ്തത്. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിൽ പാൽപ്പായസം വഴിപാടും നടത്തി.

To advertise here,

Also Read: 'നരേന്ദ്ര മോദി, അനിഴം നക്ഷത്രം'; പിറന്നാൾ ദിവസം പ്രധാനമന്ത്രിയ്ക്കായി ചക്കുളത്തുകാവിൽ സർവൈശ്വര്യ പൂജ

പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നിർദേശപ്രകാരമാണ് വഴിപാടുകൾ നടത്തിയത്. അംബാനിയുടെ മകൻ അനന്ത് അംബാനി ഏപ്രിൽ രണ്ടിന് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്ഷേത്രഭാരവാഹികളും ജീവനക്കാരും പ്രധാനമന്ത്രിക്ക് പ്രത്യേക പിറന്നാൾ ആശംസകൾ നേർന്നു.