സൈക്കിളില്‍ പാഞ്ഞ് മമ്മൂട്ടിയെ മൊബൈലില്‍ പകര്‍ത്തി കൗമാരക്കാരന്‍; വൈറല്‍ വീഡിയോ


മമ്മൂട്ടിയുടെ ആരാധകൻ | Photo: facebook/ ramesh pisharody

മ്മൂട്ടിയുടെ 71-ാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ് ആരാധകര്‍. മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ഏറ്റവും മനോഹരം നടനും സംവിധായകനുമായ രമേഷ് പിഷാരടി പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ്.

ഒരു കുട്ടി ആരാധകന്‍ സൈക്കിളില്‍ പോകുന്നതിനിടെ മമ്മൂട്ടിയുടെ കാറ് കണ്ട് അദ്ദേഹത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. മമ്മൂട്ടിയുടെ കാര്‍ ദൂരെ നിന്ന് വരുന്നത് കണ്ട പയ്യന്‍ മൊബൈല്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നുണ്ട്. മുന്നിലേക്ക് നോക്കുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി തിരിച്ചുപിടിച്ചിരിക്കുകയാണ് മൊബൈല്‍.

കാര്‍ അടുത്തെത്തുമ്പോള്‍ ആവേശത്തോടെ ആരാധകന്‍ 'ഇക്കാ, ടാറ്റ' എന്നും പറയുന്നുണ്ട്. വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇതു കേള്‍ക്കുകയും കുട്ടിയെ പുഞ്ചിരിയോടെ കൈവീശി കാണിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

'അകത്തും പുറത്തും സ്‌നേഹത്തോടെ...പിറന്നാള്‍ ആശംസകള്‍' എന്ന കുറിപ്പോടെയാണ് രമേഷ് പിഷാരടി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Content Highlights: mammootty fan viral video shared by ramesh pisharody

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented