ഇന്ത്യയിലെ ഏറ്റവും പ്രശസ്ത പരസ്യ അവാര്‍ഡുകളായ ക്യൂരിയസ്, ആബീസ് അവാര്‍ഡ് വേദികളില്‍ വീണ്ടും മൈത്രിയുടെ തേരോട്ടം. നിരവധി അംഗീകാരങ്ങള്‍ നേടി അവാര്‍ഡ് നിശകളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായി മൈത്രി. കഴിഞ്ഞ വര്‍ഷം ആബീസില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ഏജന്‍സിയായി മൈത്രി മാറിയിരുന്നു.
'ക്രിയേറ്റീവിറ്റി ആഴത്തില്‍ വേരുറപ്പിച്ച നാടാണ് കേരളം. തുടക്കം മുതല്‍ ഞങ്ങള്‍ അതില്‍ ഉറച്ചുവിശ്വസിച്ചു. നിങ്ങളുടെ വര്‍ക്കുകളിലേക്ക് ലോകം തിരിഞ്ഞുനോക്കാന്‍ കേരളം വിട്ടുപോകേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ചുള്ള ഈ വിജയങ്ങള്‍ അടിവരയിട്ടുറപ്പിക്കുകയാണ്.' - മൈത്രിയുടെ ക്രിയേറ്റീവ് ഹെഡ് ആർ. വേണുഗോപാൽ പറഞ്ഞു.
ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യയ്ക്ക് (BGMI) വേണ്ടി മൈത്രി ഒരുക്കിയ രസകരവും വ്യത്യസ്തവുമായ ക്യാമ്പയിനുകളാണ് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയത്. സ്‌കാം ആഡുകള്‍ക്കെതിരെ ഒരുക്കിയ ‘BGMI സ്‌കാം ആഡ്’ മൂന്ന് ക്യൂരിയസ് ബ്ലൂ എലിഫന്റ് അവാര്‍ഡുകളും ആബീസില്‍ രണ്ട് സില്‍വര്‍ അവാര്‍ഡുകളും നേടി.
നൊസ്റ്റാള്‍ജിയയെ സമര്‍ത്ഥമായി ഉപയോഗിച്ചൊരുക്കിയ 'BGMI സന്ദേശം' ഫിലിമാണ് മറ്റൊരു ഹൈലൈറ്റ്. ലോക ജനസംഖ്യയുടെ 0.4% പേര്‍ മാത്രം സംസാരിക്കുന്ന മലയാള ഭാഷയില്‍ നിന്നും ലോകത്തിലെ ഏറ്റവും വൈറലായ ഗെയിമിംഗ് പരസ്യമായി ഈ ക്യാമ്പയിന്‍ മാറി. രണ്ട് ക്യൂരിയസ് ബ്ലൂ എലിഫന്റുകളാണ് ഈ ക്യാമ്പയിന്‍ കരസ്ഥമാക്കിയത്.
വില്ലന്മാരുടെ കണ്ണിലൂടെ നോക്കി, വാലന്റൈന്‍സ് ഡേയെ വില്ലന്റൈന്‍സ് ഡേ ആക്കി പുനരവതരിപ്പിച്ച ഏഷ്യാനെറ്റിന്റെ വാലന്റൈന്‍സ് ഡേ ക്യാമ്പയിനും ഒരു ക്യൂരിയസ് ബ്ലൂ എലിഫന്റ് നേടി. ഹ്യൂമറും നൊസ്റ്റാള്‍ജിയയും ഇഴചേര്‍ത്തൊരുക്കിയ ഈ ക്യാമ്പയിന്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ ജനപ്രീതി നേടിയിരുന്നു.
'ഇവിടെ ജനിക്കുന്ന ഓരോ ആശയത്തിനും മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാന്‍ കൂടി കഴിയണം. സ്‌കാം ആഡിലെ ആക്ഷേപഹാസ്യമായാലും, സന്ദേശത്തിലെ നൊസ്റ്റാള്‍ജിയയായാലും, വില്ലന്റൈന്‍സ് ഡേയുടെ നര്‍മ്മപരമായ ട്വിസ്റ്റായാലും ഞങ്ങള്‍ ശ്രമിച്ചത് അതിനുവേണ്ടിയാണ്.' - ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടര്‍ ഫ്രാന്‍സിസ് തോമസ് പറഞ്ഞു.
'ഈ വര്‍ക്ക് എനിക്ക് അഭിമാനത്തോടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാന്‍ കഴിയുന്നതാണോ? ഈ ചോദ്യം സ്വയം ചോദിച്ചുകൊണ്ടാണ് ഓരോ ക്യാമ്പയിനെയും ഞങ്ങള്‍ സമീപിക്കുന്നത്.' - ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടര്‍ വിന്‍സെന്റ് വടക്കന്‍ കൂട്ടിച്ചേര്‍ക്കുന്നു.
''മികച്ച ക്യാമ്പയിനുകളുടെ അടിസ്ഥാനം പരസ്പര വിശ്വാസവും ബഹുമാനവുമാണ്. അത്തരത്തിലുള്ള ക്ലൈന്റ്‌സിനെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്'- മാനേജിങ് ഡയറക്ടർ രാജു മേനോൻ പറയുന്നു.
വന്‍ ബജറ്റിലൊരുക്കിയ നാഷണല്‍ ഏജന്‍സികളുടെ ക്യാമ്പയിനുകളുമായി മത്സരിച്ച് മൈത്രി നേടിയ സ്ഥിരതയാര്‍ന്ന വിജയങ്ങള്‍ ഒരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട് - 'ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍'
Content Highlights: Kerala's Maitri Agency Triumphs at India's Top Advertising Awards
Published: 28 May 2025, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented