നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റുകളിട്ടത്

ഏത് സാഹചര്യത്തിലും സത്യം മാത്രം പറയണമെന്നാണ് പണ്ടുമുതലേ നമ്മളെല്ലാവരും പഠിക്കുന്നത്. എന്നാല്‍ കൊച്ചുകൊച്ചുകള്ളങ്ങള്‍ പറയേണ്ട സാഹചര്യങ്ങള്‍ ഇല്ലാത്തവര്‍ വളരെ കുറവാണ്. അത്തരത്തില്‍ സത്യസന്ധമായി ഒരു ജീവനക്കാരന്‍ നല്‍കിയ അവധി അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ കാമുകിക്കൊപ്പം സമയം ചെലവഴിക്കാനായി അവധി വേണമെന്നാണ് അപേക്ഷയില്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടത്.
എസ്ടിഐഎം ഓറല്‍ കെയര്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ വിരെന്‍ ഖുള്ളര്‍ ആണ് വൈറല്‍ അവധി അപേക്ഷ ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ചത്. അടുത്തിടെ തനിക്ക് ലഭിച്ച അവധി അപേക്ഷയാണ് ഇതെന്ന് പറഞ്ഞാണ് അദ്ദേഹം ഇമെയില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്.
'ഹായ് സാര്‍, എനിക്ക് ഡിസംബര്‍ 16-ന് അവധി വേണമെന്ന് അപേക്ഷിക്കുന്നു. എന്റെ കാമുകി 17-ാം തിയ്യതി ഉത്തരാഖണ്ഡിലെ അവളുടെ വീട്ടിലേക്ക് പോകുകയാണ്. ജനുവരിയില്‍ മാത്രമേ അവള്‍ തിരികെ വരൂ. അതിനാല്‍ അവള്‍ പോകുന്നതിന് മുമ്പുള്ള ദിവസം അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' -ഇതാണ് ജീവനക്കാരന്‍ അയച്ച അവധി അപേക്ഷയുടെ ഉള്ളടക്കം.
'ഒരു ദശകം മുമ്പായിരുന്നെങ്കില്‍ ഇത് രാവിലെ 09:15-ന് പൊടുന്നനെയെത്തുന്ന 'സിക്ക് ലീവ്' സന്ദേശമായിട്ടായിരുന്നു വരിക. ഇന്ന് ഇത് വളരെ നേരത്തേ അയച്ച സുതാര്യമായ അപേക്ഷയാണ്. കാലം മാറുകയാണ്. സത്യസന്ധയമായി പറയട്ടെ, എനിക്ക് ഇതാണ് കൂടുതല്‍ ഇഷ്ടമായത്. പ്രണയത്തോട് മുഖം തിരിക്കാന്‍ നമുക്ക് കഴിയില്ല. അവധി അംഗീകരിച്ചു.' -ഇതാണ് വിരെന്‍ ഖുള്ളര്‍ പോസ്റ്റില്‍ കുറിച്ചത്.
നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റുകളിട്ടത്. ഇതൊരു ആത്മാര്‍ഥമായ അവധി അപേക്ഷയാണ് എന്നാണ് ഒരാള്‍ കമന്റിട്ടത്. വ്യക്തിപരമായ അവധിയെടുക്കുമ്പോള്‍ അതിന്റെ കാരണം വിശദീകരിക്കുന്നത് എന്തിനാണ് എന്ന് ഇപ്പോഴും മനസിലാകുന്നില്ല എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 'എനിക്കൊരു വ്യക്തിപരമായ അവധി വേണം' എന്ന് പറയുന്നത് തന്നെ ധാരാളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Honest Leave Request to Spend Time With Girlfriend Goes Viral, Boss Earns Social Media Applause
Published: 17 Dec 2025, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented