
ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനായി ചില മനുഷ്യര്‍ സ്വന്തം ജീവന് പോലും അപകടത്തില്‍ ആക്കാറുണ്ട്. അത്തരത്തില്‍ വിചിത്രവും അപകടകരവുമായ പ്രവര്‍ത്തികളിലൂടെ ആളുകളെ അദ്ഭുതപ്പെടുത്തുന്ന മനുഷ്യനാണ് ക്രാന്തി കുമാര്‍ പണികേര. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ ക്രാന്തി കുമാറിനെ നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് 'ഡ്രില്‍-മാന്‍.' ഇത്തവണ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ ബ്ലേഡുകള് നാവ് ഉപയോഗിച്ച് നിര്‍ത്തിയാണ് ക്രാന്തി കുമാര്‍ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ള ക്രാന്തി കുമാറിന്റെ വീഡിയോ ഇതിനോടകം വൈറലാണ്. 'നാവ് ഉപയോഗിച്ച് ഒരുമിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ബ്ലേഡുകള് നിര്‍ത്തുന്ന ഡ്രില്‍-മാന്‍ ക്രാന്തി കുമാര്‍ പണികേര' എന്നാണ് വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ പറയുന്നത്. ഒരു മിനിറ്റിനുള്ളില്‍ 57 ഇലക്ട്രിക് ഫാനുകളുടെ ബ്ലേഡുകളാണ് ക്രാന്തി കുമാര്‍ തന്റെ നാവുപയോഗിച്ച് നിര്‍ത്തിയത്. 60 മില്യണ്‍ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
സമ്മിശ്രപ്രതികരണങ്ങളാണ് ക്രാന്തി കുമാറിന്റെ പ്രവര്‍ത്തിക്ക് കാഴ്ചക്കാരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഇത്രയും അപകടം പിടിച്ച ഒരു പ്രവര്‍ത്തിയിലൂടെ ഒരു വേള്‍ഡ് റെക്കോഡ് ലഭിച്ചിട്ട് എന്തിനാണ്, ഒരു റെക്കോഡിനുവേണ്ടി ഇത്തരത്തില്‍ ജീവന്‍കൊണ്ട് കളിക്കുന്നത് ശരിയല്ലെന്നും കമന്റുകളുണ്ട്. അതേസമയം, തന്നെപ്പോലെ ചെറിയ ഗ്രാമത്തില്‍നിന്നും വരുന്ന ഒരു സാധാരണക്കാരന് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയുക എന്നത് സ്വപ്നതുല്യമാണ് എന്നാണ് ക്രാന്തി കുമാറിന്റെ പ്രതികരണം.
Content Highlights: kranthi the drill man of telangana stops fans with tongue wins guinness world record
Published: 04 Jan 2025, 10:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented