മുള്ളുകളുള്ള, കാഠിന്യമേറിയ തൊലിയുള്ള കൈതച്ചക്ക മുറിക്കുന്നത് നമ്മളില്‍ പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ശ്രദ്ധയോടെ മുറിച്ചില്ലെങ്കില്‍ പഴത്തിന്റെ പകുതിയും നഷ്ടപ്പെടും. ഇപ്പോഴിതാ പൈനാപ്പിള്‍ തൊലി ചെത്തി മുറിച്ചെടുക്കുന്നതില്‍ ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് യുവതി.
ഡൊമിനിക് ഗസ്പറോവ എന്ന സ്ലോവാക്യക്കാരിയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്. യുവതി അതിവേഗത്തില്‍ കൈതച്ചക്ക മുറിക്കുന്ന വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കുവെച്ചിട്ടുണ്ട്.
ഡൊമിനിക് വളരെ വേഗത്തില്‍ കൈതച്ചക്കയുടെ തൊലി ചെത്തിക്കളയുന്നതും മാംസളമായ പഴം മുറിച്ച് ചെറിയ കഷ്ണങ്ങളാക്കുന്നതും വീഡിയോയിലുണ്ട്. 11.43 സെക്കന്‍ഡിനുള്ളിലാണ് യുവതി ഇത്രയും ചെയ്തത്. 17.85 സെക്കന്‍ഡ് എന്ന മുന്‍ റെക്കോര്‍ഡിനെയാണ് ഡൊമിനിക് ഗസ്പറോവ മറികടന്നത്.
നിരവധിപ്പേരാണ് ഈ വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. ഇതുവരെ 9.5 മില്യണിലധികം കാഴ്ചക്കാരാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ കണ്ടത്.
Content Highlights: Witness the incredible speed of Dominika Gasparova setting a new Guinness World Record for peeling and slicing a pineapple in just 11.43 seconds.
Published: 17 Dec 2025, 08:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented