ഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം കെ.എൽ രാഹുലിനും ഭാര്യയും നടിയുമായ അതിയ ഷെട്ടിക്കും പെൺകുഞ്ഞ് പിറന്നത്. തിങ്കളാഴ്ച നടന്ന ഐ.പി.എൽ കളിയിൽ നിന്ന് താരം വിട്ടുനിന്നിരുന്നു. ഡൽഹി ക്യാപിറ്റൽസിന്റെ ഉദ്ഘാടന മത്സരത്തിൽ നിന്നും മാറി നിന്നെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തിനായി താരം വിശാഖപട്ടണത്തെത്തിയിരുന്നു.

To advertise here,

മത്സരത്തിന് ഒരു ദിവസം മുമ്പ്, പരിശീലനത്തിനിടയിൽ കെ.എൽ. രാഹുൽ നിതീഷ് കുമാർ റെഡ്ഡിയുമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 'ഡാഡ് ഹുഡ്' സന്തോഷത്തെകുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്.

കുഞ്ഞിന് എങ്ങനെയുണ്ട്? ക്യൂട്ട് എന്ന് നിതീഷ് കുമാർ റെഡ്ഡി ചോദിക്കുന്നുണ്ട്. തീർച്ചയായും,  ക്യൂട്ട് ആണെന്നല്ലേ ഞാൻ പറയൂ എന്ന് കെ.എൽ രാഹുൽ മറുപടിയും പറയുന്നു. കുഞ്ഞ് എത്ര ചെറുതാണെന്ന് കെ.എൽ രാഹുൽ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. അതീവ സന്തോഷവാനായാണ് രാഹുലിനെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.

മാർച്ച് 24നാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 2023 ജനുവരിയിലാണ് രണ്ടുപേരും വിവാഹിതരായത്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് അതിയ. 2015-ൽ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് അതിയ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽനിന്ന് ഏറെ നാളായി വിട്ടുനിൽക്കുന്ന അതിയ, ചില ലക്ഷ്വറി ബ്രാൻഡുകളുടെ മോഡലിങ്ങിൽ സജീവമായുണ്ട്.