നത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ രൂക്ഷമായ വെള്ളക്കെട്ടാണുണ്ടായത്. വീടുകളും കടകളും വാഹനങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരുന്നു.  ഇതിനിടയില്‍ എടുത്ത രസകരമായൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്‌ ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍.

To advertise here,

വെള്ളക്കെട്ട് കാരണം ജീവിതം നിശ്ചലമായപ്പോഴും മുട്ടറ്റം വെള്ളത്തില്‍ കസേര ഇട്ടിരുന്ന് മദ്യപിക്കുന്ന രണ്ട് പേരെ വീഡിയോയില്‍ കാണാം. ഇവരുടെ മുന്നിലുള്ള മേശയുടെ മുകളില്‍ ഗ്‌ളാസുകളും കുപ്പിയുമുണ്ട്. 

'ഇതിഹാസങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പീറ്റേഴ്‌സണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ഒട്ടേറെപ്പേര്‍ രസകരമായി പ്രതികരിക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരന്റെ ജീവിതത്തിലെ സാധാരണ ദിവസം, പ്രതിസന്ധികള്‍ നമ്മള്‍ ആസ്വദിക്കുന്നത് ഇങ്ങനെയാണ്, പുരുഷന്‍മാര്‍ എപ്പോഴും പുരുഷന്‍മാര്‍ തന്നെ എന്നെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. 

കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വിമാന സര്‍വീസുകളേയും മഴ ബാധിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുകയും ചെയ്തിരുന്നു.