തൃശ്ശൂര്‍: പെണ്ണുങ്ങള്‍ ഇത്രയൊക്കെ പഠിച്ചാല്‍ മതി, രാത്രിയാത്ര വേണ്ട, ആ വസ്ത്രം ധരിക്കരുത്... തുടങ്ങി സ്ത്രീകള്‍ നേരിടുന്ന വിലക്കുകള്‍ക്ക് കണക്കില്ല. കാലാകാലങ്ങളായി സ്ത്രീകളോടുള്ള ഇത്തരം പിന്തിരിപ്പന്‍ കാഴ്ചപ്പാടുകളില്‍ പൊളിച്ചെഴുത്ത് നടത്തുകയാണ് സംസ്ഥാന വനിത-ശിശുവികസന വകുപ്പ്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് വകുപ്പ് തുടങ്ങിവെച്ച 'ഇനി വേണ്ട വിട്ടുവീഴ്ച' ക്യാമ്പയിന്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അരുതുകളിലേയ്ക്കുള്ള ചൂണ്ടുവിരലുകളാണ്. സ്ത്രീകളുടെ വസ്ത്രധാരണം, പെരുമാറ്റം, ചിന്തകള്‍ തുടങ്ങിയവയിലെ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ചോദ്യംചെയ്യുകയാണ് ക്യാമ്പയിനിലൂടെ.

To advertise here,

വസ്ത്രധാരണം നോക്കിയുള്ള വിവേചനം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് ഉദ്‌ബോധിപ്പിക്കുകയാണ് വകുപ്പ്.

സുരക്ഷയുടെ പേരില്‍ സ്ത്രീകള്‍ക്ക് രാത്രിയില്‍ വിലക്ക് ഏര്‍പ്പെടുത്തരുതെന്നും പകരം രാത്രി സുരക്ഷിതമാക്കുകയാണ് വേണ്ടതെന്നും പറയുന്നു. എല്ലാവര്‍ഷവും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് വകുപ്പ് ബോധവത്കരണപരിപാടികള്‍ നടത്താറുള്ളത്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ബോധവത്കരണപരിപാടികള്‍. ഫെയ്‌സ്ബുക്ക് പേജുകള്‍ വഴിയാണ് പ്രധാനമായും ക്യാമ്പയിന്‍ നടത്തുന്നത്. ഇതിനായി വീഡിയോകളും പോസ്റ്ററുകളും തയ്യാറാക്കി.

Content Highlights: Kerala govt campaign talks about discrimination