നടന്‍ രവി മോഹനും (ജയം രവി) ആരതി രവിയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണക്കാരിയാണെന്ന പ്രചരണത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന ഭീഷണികള്‍ ഗായിക കെനിഷ ഫ്രാന്‍സിസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്ന ബലാത്സംഗ ഭീഷണികള്‍ക്കുമെതിരെ നിയമനടപടിയെടുത്തിരിക്കുകയാണ് കെനിഷ. 'കുറ്റം ചെയ്ത എല്ലാവര്‍ക്കും' എന്ന തലക്കെട്ടിലുള്ള തന്റെ അഭിഭാഷകരുടെ നോട്ടീസ് കെനിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 

To advertise here,

ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 75, 351, 356 എന്നീ  വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66 ഇ, 67, 67 എ എന്നീ വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് കുറ്റാരോപിതര്‍ ചെയ്തതെന്ന് നോട്ടീസില്‍ പറയുന്നു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന ഭീഷണികളുമായി ബന്ധപ്പെട്ട തെളിവുകള്‍ കെനീഷ ശേഖരിച്ചിട്ടുണ്ടെന്നും നോട്ടീസില്‍ പറയുന്നു. യുആര്‍എല്ലുകള്‍, യൂസര്‍നെയിമുകള്‍,ടൈംസ്റ്റാമ്പുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, മെറ്റാഡാറ്റ തുടങ്ങിയ തെളിവുകളാണ് കെനിഷ ശേഖരിച്ചത്. 

Related News: 'വാക്പോര് ഇനി വേണ്ട'; രവി മോഹനും ആരതിയും പരസ്പരം അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുതെന്ന് ഹൈക്കോടതി

തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അധിക്ഷേപകരമായ സന്ദേശങ്ങളും വധഭീഷണികളും വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പരമ്പര പോലെയാണ് കെനിഷ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചത്. ആരോടും ഒന്നും ഒളിക്കാനില്ലെന്നും കെനിഷ അന്ന് പറഞ്ഞു. 

'ഞാന്‍ എന്റെ കമന്റുകള്‍ ഓഫ് ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നില്ല. എനിക്ക് ആരോടും ഒന്നും ഒളിക്കാനില്ല. എന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, പക്ഷെ ദയവായി എന്റെ മുഖത്ത് നോക്കി അത് ചെയ്യൂ. ഒരാളുടെ കള്ളം എങ്ങനെയാണ് നിങ്ങളുടെ സത്യമാകുന്നതെന്ന് ഓരോരുത്തര്‍ക്കും പരസ്യമായി കാണിച്ചു തരാന്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ എനിക്ക് ചുറ്റും നടക്കുന്ന എന്തിന്റെയെങ്കിലും ഒരു പ്രേരകശക്തിപോലും ഞാനാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍, ദയവായി എന്നെ കോടതിയില്‍ കൊണ്ടുപോകൂ. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.' -ഇതാണ് കെനിഷ അന്ന് പങ്കുവെച്ച ഒരു കുറിപ്പില്‍ പറയുന്നത്.

Don't Miss: 'രവി മോഹനും ആരതിയും വേര്‍പിരിയാന്‍ കാരണം ഈ തമിഴ് നടന്‍'; ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

രവി മോഹനുമായുള്ള കെനിഷയുടെ ബന്ധത്തെക്കുറിച്ചും, അത് ആരതിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹബന്ധം തകരാന്‍ കാരണമായെന്നും ആരോപിക്കുന്ന അധിക്ഷേപങ്ങളും ഭീഷണികളും നെഗറ്റീവ് കമന്റുകളും അടങ്ങിയ സന്ദേശങ്ങളുടെ നിരവധി സ്‌ക്രീന്‍ഷോട്ടുകള്‍ കെനിഷ ഷെയര്‍ ചെയ്തിട്ടുണ്ട്. 'ഞാന്‍ കീഴടങ്ങുന്നു' എന്ന വാചകമാണ് അടിക്കുറിപ്പായി അവര്‍ ചേര്‍ത്തിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഒരു നിര്‍മാതാവിന്റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനിഷ ഫ്രാന്‍സിസും ഒരുമിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരതി രംഗത്തെത്തി. ഇതിന് മറുപടി നല്‍കി രവി മോഹനും ഇന്‍സ്റ്റഗ്രാമില്‍ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചു. ഇതിന് ആരതി വീണ്ടും മറുപടിനല്‍കി. ഇതിനിടയിലാണ് കെനിഷ തനിക്കുവന്ന വധഭീഷണിയേക്കുറിച്ച് വെളിപ്പെടുത്തിയത്.

രവി മോഹനും ആരതിയും പരസ്പരം അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുതെന്ന് കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകളില്‍ നിന്ന് സംരക്ഷണം തേടി രവി മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റൂളിങ് നടത്തിയത്. ഇരുവരുടേയും വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണ് കോടതി പരസ്യ പ്രസ്താവനകള്‍ വിലക്കുന്നത്. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി എടുത്തുപറഞ്ഞു.

Also Read: കെനിഷ പ്രകാശം പരത്തുന്നവൾ, മുൻഭാര്യ ശാരീരികമായി ഉൾപ്പെടെ ദ്രോഹിച്ചു, മക്കളെ ഉപകരണമാക്കി-രവി മോഹന്‍

കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ആരതിയും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും ഈ തീരുമാനം തീര്‍ത്തും ഏകപക്ഷീയമാണെന്നും ആരതി വ്യക്തമാക്കിയിരുന്നു.