
തന്റെ 41-ാം പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി കാവ്യാ മാധവന്‍. കാവ്യയുടെ അച്ഛന്‍ പി. മാധവന്റെ വിയോഗത്തിന് ശേഷമുള്ള നടിയുടെ ആദ്യ പിറന്നാളാണിന്ന്. ഓരോ പിറന്നാളും, ഓരോ ഓര്‍മദിനവും അച്ഛന്റെ സാന്നിധ്യംകൊണ്ടാണ് അവിസ്മരണീയമായത് എന്ന് കാവ്യ കുറിച്ചു. തന്റെ ബാല്യകാല പിറന്നാള്‍ ചിത്രങ്ങളും കാവ്യ പങ്കുവെച്ചു.
മനസ്സില്‍ മായാത്ത ഓര്‍മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തില്‍ തനിക്ക് സാന്ത്വനമാകുന്നതെന്നും നടി കുറിപ്പില്‍ പറയുന്നു.
ഓരോ പിറന്നാളും, ഓരോ ഓര്‍മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാള്‍. മനസ്സില്‍ മായാത്ത ഓര്‍മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തില്‍ എനിക്ക് സാന്ത്വനമാകുന്നത്, കാവ്യ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി എഴുതിയതിങ്ങനെ.
മാതാപിതാക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും കുടുംബത്തോടൊപ്പം കുട്ടിയായ കാവ്യയുടെ പിറന്നാള്‍ കെയ്ക്ക് മുറിക്കുന്നതും അച്ഛനും സഹോദരന്‍ മിഥുനൊപ്പം നില്‍ക്കുന്നതുമടക്കമുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.
കാസര്‍കോട് നീലേശ്വരം സ്വദേശിയായ കാവ്യയുടെ അച്ഛന്‍ പി. മാധവന്‍ ഈ വര്‍ഷം ജൂണ്‍ 17-നാണ് അന്തരിച്ചത്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.
Content Highlights: Kavya Madhavan`s Emotional Birthday Post
Published: 19 Sept 2025, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented