കത്രീന കൈഫിനൊപ്പമുള്ള റൊമാന്റിക് ചിത്രം പങ്കുവെച്ച് നടനും ഭർത്താവുമായ വിക്കി കൗശൽ. കത്രീനയ്‌ക്കൊപ്പം മുംബൈയിലെ മഴക്കാലം ആസ്വദിക്കുന്ന ചിത്രമാണ് വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന വിക്കിയെ ചേർത്തുപിടിച്ചിരിക്കുന്ന കത്രീനയെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിൽ കാണാം.
'മഴയും നീയും' എന്ന ക്യാപ്ഷനും ചിത്രത്തിന് വിക്കി നൽകിയിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റുകളുമായെത്തിയത്. വളർന്നു വലുതാകുമ്പോൾ വിഹാൻ കൗശൽ ഈ ചിത്രം തന്റെ പേഴ്‌സിൽ സൂക്ഷിക്കും എന്നായിരുന്നു ഒരു കമന്റ്. ഗുരുദത്ത്-വഹീദാ റഹ്‌മാൻ ജോഡികളെ ഓർമിപ്പിക്കുന്നു എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.
കഴിഞ്ഞ മേയിൽ വിക്കിക്ക് പിറന്നാളാശംസ നേർന്ന് കത്രീന മനോഹരമായ കുറിപ്പും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരു്ന്നു. തന്റെ സ്‌നേഹത്തിന്റേയും വെളിച്ചത്തിന്റേയും ഉറവിടമാണ് വിക്കിയെന്നും വളരേയധികം ക്ഷമയോടെ തന്നെ സഹിക്കുന്ന വ്യക്തിയാണെന്നും കത്രീന കുറിച്ചിരുന്നു. 2021-ലാണ് വിക്കിയും കത്രീനയും വിവാഹിതരായത്. 2025 നവംബർ ഏഴിന് ഇരുവർക്കും മകൻ ജനിച്ചു. വിഹാൻ കൗശൽ എന്നാണ് മകന്റെ പേര്.
Content Highlights: Vicky Kaushal shared a romantic black-and-white photo with Katrina Kaif during the Mumbai monsoon., The couple, who married in 2021, welcomed their son Vihaan in November 2025., The post received widespread fan appreciation, with many noting the couple's chemistry., Katrina's previous heartfelt birthday tribute to Vicky highlighted his role as a supportive partner.
Published: 03 Jul 2026, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented