
ഇന്ത്യൻ ക്രിക്കറ്റ് താരം അർഷദീപ് സിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. പഞ്ചാബിൽ നിന്നുള്ള നടിയും മോഡലുമായ സമ്രീൻ കൗറാണ് അതിന് കാരണം. 'മൈ പേഴ്സൺ' എന്ന ക്യാപ്ഷനോട് കൂടി സമ്രീനൊപ്പമുള്ള ചിത്രങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അർഷദീപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു.
ഇപ്പോഴിതാ സമ്രീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക്് താഴെ അർഷദീപ് കമന്റ് ചെയ്തിരിക്കുകയാണ്. ടെഡ്ഡി ബിയർ, ഹാർട്ട് ഇമോജികളാണ് അർഷദീപിന്റെ കമന്റ്. ഇതിന് ഒരു ഹാർട്ട്, ലോക്ക് ഇമോജികളിലൂടെ സമ്രീൻ മറുപടിയും നൽകി. ചുവപ്പ് നിറത്തിലുള്ള ഗൗൺ അണിഞ്ഞ് സെക്സിയായ സമ്രീനെ വീഡിയോയിൽ കാണാം.
എന്നാൽ ക്രിക്കറ്റിൽ അർഷദീപിന് അത്ര നല്ല കാലമല്ല. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് അർഷദീപായിരുന്നു. പക്ഷേ ഏകദിനത്തിൽ വൻ പരാജയമായി. ഒരൊറ്റ ഏകദിനം കളിച്ച താരം വഴങ്ങിയത് 72 റൺസാണ്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല. അതേസമയം അടുത്തിടെ വരുന്ന ദുലീപ് ട്രോഫിയിൽ നോർത്ത് സോൺ ടീമിൽ അർഷദീപും ഇടം നേടിയിട്ടുണ്ട്. ഓഗസ്റ്റ് 23 -ന് തുടങ്ങുന്ന ടൂർണമെന്റിനുള്ള ടീമിനെ തിങ്കളാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.
Content Highlights: Arshdeep Singh and Samreen Kaur fuel dating rumors via Instagram comments., The pair exchanged heart and teddy bear emojis on social media., Arshdeep's recent performance analysis in T20 and ODI cricket., Inclusion of Arshdeep in the North Zone squad for the 2026 Duleep Trophy
Published: 04 Aug 2026, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented