ഏത് ഡയറ്റ് ആയാലും നമുക്കാവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നോണ്‍-വെജ് കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്നതിന് കുറെക്കൂടി എളുപ്പമാണ്. മത്സ്യ- മാംസാദികളിലെല്ലാം പ്രോട്ടീന്റെ അളവ് കൂടുതലാണ്. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്നതിനുള്ള ഉറവിടങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ അവരില്‍ പ്രോട്ടീന്റെ കുറവ് വരാനുള്ള സാധ്യതയുണ്ട്. എന്നാൽ, സസ്യാഹാരി ആയിരിക്കെ കൃത്യമായ ഡയറ്റ് പിന്തുടർന്നത് എങ്ങനെയാണെന്ന കാര്യം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം കാർത്തിക് ആര്യൻ. പോഡ്‌കാസ്റ്റർ രൺവീർ അലഹബാദിയയുമായുള്ള അഭിമുഖത്തിലാണ് കാർത്തിക് ഇക്കാര്യം പറയുന്നത്.

To advertise here,

പ്രധാന സസ്യാഹാര പ്രോട്ടീൻ സ്രോതസ്സുകൾ

പനീർ, മുളപ്പിച്ച പയർവർഗങ്ങൾ, തക്കാളി സൂപ്പ് എന്നിവ പോലുള്ള ഭക്ഷണങ്ങളാണ് കാർത്തിക്കിൻ്റെ ഡയറ്റിലെ പ്രധാന പ്രോട്ടീൻ സ്രോതസ്. 

മത്സ്യവും മാംസവും കഴിക്കുന്ന തൻ്റെ സുഹൃത്തുക്കളെ അപേക്ഷിച്ച് തനിക്ക് പ്രോട്ടീൻ സ്രോതസ്സുകൾ കുറവാണെങ്കിലും, ഡയറ്റീഷ്യൻ കൃത്യമായി പ്രോട്ടീൻ സ്ത്രോതസുകൾ നിർദേശിച്ചിട്ടുണ്ടെന്ന് കാർത്തിക് പറയുന്നു.

സസ്യാഹാരിയാണോ? ഡയറ്റിൽ പ്രോട്ടീന്‍ കുറയാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വ്യായാമത്തിലും ചിട്ട

പരസ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സപ്ലിമെൻ്റുകൾക്ക് പകരം ഉയർന്ന പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കൃത്യമായ വ്യായാമം, മതിയായ വിശ്രമമം ലഭിക്കുന്ന ഉറക്കം എന്നിവയും ആരോഗ്യത്തിൻ്റെ ഭാഗമാണ്. 

ആരോഗ്യമുള്ള ശരീരം കൈവരിക്കാൻ ഏകദേശം ഒന്നര മുതൽ രണ്ട് വർഷം വരെ എടുത്തതായി മുൻ അഭിമുഖങ്ങളിൽ കാർത്തിക് പറഞ്ഞിരുന്നു. ഉറക്കം ലഭിക്കാതിരുന്ന അവസ്ഥയിൽ നിന്ന് എട്ട് മണിക്കൂർ ഉറക്കം കൃത്യമായി ലഭിക്കുന്ന ശീലത്തിലേക്ക് താൻ മാറിയെന്നും കാർത്തിക് പറഞ്ഞിട്ടുണ്ട്. 

സസ്യാഹാരികൾക്ക് കഴിക്കാനാകുന്ന പ്രോട്ടീൻ സ്ത്രോതസുകൾ

പ്രോട്ടീന്‍ ലഭിക്കുന്നതിന് വെള്ളക്കടല നല്ലൊരു ഭക്ഷണമാണ്. ഇതും വേവിച്ചത് അരക്കപ്പോളം കഴിച്ചാല്‍ മതിയാകും. സാലഡിലോ കറിയിലോ വെള്ളക്കടല ചേര്‍ത്ത് ഉപയോഗിക്കാം. പാല്‍ കഴിക്കുന്നതും പതിവാക്കുന്നതും പ്രോട്ടീൻ ലഭിക്കുന്നതിന് സഹായിക്കും. പാല്‍ അങ്ങനെ തന്നെ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരാണെങ്കില്‍ പാല്‍ ചേര്‍ത്ത് ഷേക്കോ സ്മൂത്തിയോ തയ്യാറാക്കി കഴിക്കാം.

വിവിധയിനം വിത്തുകളും പ്രോട്ടീന്‍റെ നല്ല സ്രോതസാണ്. പ്രോട്ടീന്‍ മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പ്- വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയുടെയെല്ലാം ഉറവിടമാണ് സൂര്യകാന്തിവിത്ത്. ചിയ സീഡ്, മത്തൻകുരു തുടങ്ങിയവ. ഒരുപാട് ആരോഗ്യഗുണമുള്ള ഒന്നാണ് വാള്‍നട്ട്‌. ഇതും പ്രോട്ടീനിന്റെ നല്ലൊരു ഉറവിടമാണ്.