ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമാണ് പ്രോട്ടീന്‍. നല്ല പേശികള്‍ക്കും ഹോര്‍മോണ്‍ ഉത്പാദനം, മുടി, ചര്‍മം എന്നിവയുടെ ആരോഗ്യത്തിനുമെല്ലാം പ്രോട്ടീന്‍ ആവശ്യമാണ്. ദിനചര്യയിൽ മാറ്റങ്ങൾ വരുത്താതെ തന്നെ സസ്യാഹാരത്തിൽ പ്രോട്ടീൻ്റെ അളവ് വർദ്ധിപ്പിക്കാനുള്ള വഴികൾ പങ്കുവെക്കുകയാണ് എഴുത്തുകാരനായ കൃഷ് അശോക് തൻ്റെ വീഡിയോയിലൂടെ. ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളെ ശാസ്ത്രീയമായി വിവരിക്കുന്ന ഇദ്ദേഹത്തിന്റെ 'മസാല ലാബെ'ന്ന പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു. ഭക്ഷണത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ ശാസ്ത്രീയാടിസ്ഥാനത്തിൽ തിരുത്തുന്നവയാണ് ഇദ്ദേഹത്തിന്റെ വീഡിയോകൾ.
മധുരമില്ലാത്ത വേ അല്ലെങ്കിൽ പ്ലാന്റ് പ്രോട്ടീൻ പൗഡർ, പനീർ അല്ലെങ്കിൽ ടോഫു, നട്‌സ്, വിത്തുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.
ഭക്ഷണത്തിൽ ഇവ എങ്ങനെ ഉൾപ്പെടുത്താം
തൈര്, റൈത്ത എന്നിവയിൽ പ്രോട്ടീൻ പൗഡർ
തൈരിൽ പ്രോട്ടീൻ പൗഡറും അല്പം നട്‌സും വിത്തുകളും ചേർത്ത് സ്നാക്ക് ആയി കഴിക്കാവുന്നതാണ്. കൂടുതൽ പ്രോട്ടീനായി ഗ്രീക്ക് യോഗർട്ട് ഉപയോഗിക്കാം.
ദോശ, ഇഡ്ലി മാവുകളിൽ ഇവ ഉൾപ്പെടുത്താം
ദോശ, ഇഡ്ഡലി തുടങ്ങിയ മാവുകളിൽ പനീർ അല്ലെങ്കിൽ ടോഫു ഗ്രേറ്റ് ചെയ്ത് ചേർക്കാം. ഫ്ലേവർ ഇല്ലാത്ത പ്രോട്ടീൻ പൗഡറുകളും മാവിൽ ചേർക്കാവുന്നതാണ്.
ചപ്പാത്തി മാവിൽ പ്രോട്ടീൻ പൗഡർ
ചപ്പാത്തി മാവിൽ ഫ്ലേവർ ഇല്ലാത്ത പ്രോട്ടീൻ പൗഡർ ചേർക്കാവുന്നതാണ്.
സോയ വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
സോയ ചങ്ക്സ് കറികളിൽ ഉൾപ്പെടുത്താം. ടെംപേ എന്ന പുളിപ്പിച്ച സോയ ഉൽപ്പന്നവും മറ്റൊരു ഓപ്ഷനാണ്.
ഒരു ദിവസം ശരീരത്തിന് എത്ര പ്രോട്ടീന്‍ വേണം?
പ്രായം, ഭാരം, ഫിറ്റ്‌നസ്, രോഗങ്ങള്‍, എത്രത്തോളം ആരോഗ്യവാനാണ് എന്നിവയെല്ലാം ആശ്രയിച്ചാണ് ഒരു വ്യക്തിക്ക് എത്രത്തോളം പ്രോട്ടീന്‍ ആവശ്യമുണ്ടെന്ന് പറയാനാവുക. മുതിര്‍ന്ന ഒരാള്‍ക്ക് ഒരു കിലോ ഗ്രാം ഭാരത്തിന് 0.8 ഗ്രാം പ്രോട്ടീന്‍ എന്ന ക്രമത്തിലാണ് ആവശ്യമായി വരുന്നത്. ആ വ്യക്തി എത്രത്തോളം കായികാധ്വാനമുള്ളയാളാണ് എന്നതു കൂടി അടിസ്ഥാനമാക്കിയാണിത്. 65 കിലോ ഭാരമുള്ള ഒരാള്‍ക്ക് 52-65 ഗ്രാം പ്രോട്ടീന്‍ ആണ് ഒരു ദിവസം ആവശ്യമായി വരുന്നത്.
Content Highlights: Discover simple ways for vegetarians to increase protein intake.
Published: 01 Nov 2025, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented