ചര്‍മസംരക്ഷണത്തില്‍ 'കുറഞ്ഞ ഉത്പ്പന്നങ്ങള്‍, കൂടുതല്‍ ഗുണം' എന്ന തത്വമാണ് കരിഷ്മ പിന്തുടരുന്നത്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് കരിഷ്മ കപുർ. സെലിബ്രിറ്റികൾ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങളുടെയും കൃത്രിമ സൗന്ദര്യവർദ്ധക ചികിത്സകളുടെയും പിന്നാലെ പായുന്നമ്പോൾ ലളിതവും പരമ്പരാഗതവുമായ ചർമ്മസംരക്ഷണ രീതികളെക്കുറിച്ച് മനസ്സുതുറക്കുകയാണ് താരം. സ്വന്തം മുത്തശ്ശിമാരിൽ നിന്ന് പകർന്നു ലഭിച്ച പരമ്പരാഗത കൂട്ടാണ് തന്റെ തിളങ്ങുന്ന ചർമ്മത്തിന്റെ പ്രധാന രഹസ്യമെന്ന് കരിഷ്മ പറയുന്നു.
ചെറുപ്പകാലത്ത് വലിയ ഫാഷൻ ട്രെൻഡുകളോ അല്ലെങ്കിൽ വലിയ ബ്രാൻഡുകളോ ആയിരുന്നില്ല തന്റെ സൗന്ദര്യ സങ്കൽപ്പങ്ങളെ സ്വാധീനിച്ചതെന്ന് കരിഷ്മ ഓർക്കുന്നു. തന്റെ മുത്തശ്ശി മാരുടെ വളരെ ലളിതമായ സൗന്ദര്യസംരക്ഷണ രീതികളാണ് പിന്തുടർന്നിരുന്നത്.
ദാദിയുടെ പ്രത്യേക ശീലം ഭക്ഷണത്തിൽ നാടൻ നെയ്യ് ഉൾപ്പെടുത്തുക മാത്രമല്ല, അത് മുഖത്ത് നേരിട്ട് പുരട്ടുക കൂടി ചെയ്യുമായിരുന്നു. ഒപ്പം എപ്പോഴും നല്ല തെളിമയുള്ളതും കടും നിറത്തിലുള്ളതുമായ ലിപ്സ്റ്റിക്ക് അണിയാനും മുത്തശ്ശി ഇഷ്ടപ്പെട്ടിരുന്നു. ഇന്നു താൻ അണിയുന്ന കടും നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ മുത്തശ്ശിയിൽ നിന്ന് പകർന്നു കിട്ടിയ ശീലമാണെന്ന് കരിഷ്മ പറഞ്ഞു.
മറുവശത്ത്, നാനിയുടെ ശൈലി തികച്ചും ശാന്തവും ലളിതവുമായിരുന്നു. മനോഹരമായ ഷിഫോൺ സാരികളും ഒരു മുത്തുമാലയും നേർത്ത നിറത്തിലുള്ള ലിപ്സ്റ്റിക്കും അണിഞ്ഞെത്തുന്ന നാനിയുടെ ശൈലി തനിക്ക് മിനിമലിസ്റ്റ് പാഠങ്ങളായിരുന്നുവെന്ന് കരിഷ്മ പറയുന്നു.
താനും സഹോദരി കരീന കപുറും ചെറുപ്പം മുതലേ കണ്ടുവളർന്നത് വീടുകളിലെ അടുക്കളയിൽ ലഭ്യമായ നെയ്യ്, പാൽപ്പാട തുടങ്ങിയ സ്വാഭാവിക വിഭവങ്ങൾ ഉപയോഗിച്ചുള്ള ചർമ്മസംരക്ഷണമാണ്. ചോറിലോ റൊട്ടിയിലോ നെയ്യ് ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുകയും ചർമത്തിന് സ്വാഭാവിക തിളക്കം ലഭിക്കുകയും ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു.
ചർമസംരക്ഷണത്തിൽ 'കുറഞ്ഞ ഉത്പ്പന്നങ്ങൾ, കൂടുതൽ ഗുണം' എന്ന തത്വമാണ് കരിഷ്മ പിന്തുടരുന്നത്. വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾക്ക് പകരം പരമ്പരാഗത കൂട്ടുകൾ ഉപയോഗിക്കുന്നത് ചർമത്തിന്റെ സ്വാഭാവിക ഈർപ്പവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുമെന്നും അവർ പറയുന്നു,
അനാരി, രാജാ ഹിന്ദുസ്ഥാനി, ദിൽ തോ പാഗൽ ഹേ, ബിവി നം. 1, ഫിസ തുടങ്ങിയ ചിത്രങ്ങളിലൂടെ തൊണ്ണൂറുകളിൽ ബോളിവുഡിൽ തിളങ്ങിയ താരം അക്കാലത്തെ മേക്കപ്പ് രീതികളെക്കുറിച്ചും സംസാരിച്ചു. അന്നത്തെ സാങ്കേതികവിദ്യ, ലൈറ്റിംഗ്, വസ്ത്രധാരണം എന്നിവയ്ക്കനുസരിച്ച് മേക്കപ്പിലും പ്രത്യേക തരം രീതികൾ നിലനിന്നിരുന്നു.
അക്കാലത്ത് ബ്രോൺസറുകളും ബ്രൗൺ നിറത്തിലുള്ള ലിപ്സ്റ്റിക്കുകളും വലിയ ട്രെൻഡായിരുന്നു. വർഷങ്ങൾക്ക് ശേഷം ആ ബ്രൗൺ നിറങ്ങളിലേക്കും തൊണ്ണൂറുകളിലെ ട്രെൻഡുകളിലേക്കും വീണ്ടും തിരികെ പോകാൻ താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും കരിഷ്മ പറയുന്നു.
Content Highlights: Karisma Kapoor relies on traditional, natural skincare methods passed down by her grandmothers., Applying pure ghee on the face and including it in the diet is a key beauty secret for glowing skin., She follows a minimalist approach to beauty, preferring kitchen ingredients over chemical cosmetics., Karisma embraces 90s makeup trends like brown lipsticks and minimalist styles.
Published: 21 Aug 2026, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented