കാല്‍ നൂറ്റാണ്ടോളമായി ബോളിവുഡില്‍ ജ്വലിച്ച്‌നില്‍ക്കുകയാണ് നടി കരീന കപൂര്‍. നിത്യ യൗവ്വനം കാത്ത് സൂക്ഷിക്കുന്നതിന്റെ രഹസ്യം അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ കരീന വെളിപ്പെടുത്തുകയുണ്ടായി. ചര്‍മ്മ ചികിത്സയ്ക്കും ബോട്ടോക്‌സിനും പ്രധാന്യം നല്‍കുന്നതിന് പകരം എല്ലാ ജോലികളും സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു ഫിറ്റ്‌നസാണ് തന്റെ ലക്ഷ്യമെന്ന കരീന പറയുകയുണ്ടായി.
സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ഋതുജ ദിവേക്കറിന്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു കരീനയുടെ തുറന്നുപറച്ചില്‍. 85 വയസ്സിലും ജോലി ചെയ്യാനും ആരുടെയും പിന്തുണയില്ലാതെ പേരക്കുട്ടികളെ എടുത്ത് നടക്കാനും കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും കരീന പറഞ്ഞു.
'വയസ്സ് എന്നത് ഒരു നമ്പര്‍ മാത്രമാണ്. ഒരു കാര്യം മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്, വാര്‍ദ്ധക്യം കൊണ്ടുവരുന്ന എന്തും സഹിക്കാന്‍ ഞാന്‍ എപ്പോഴും ഫിറ്റ് ആയിരിക്കണം എന്നതാണ്. 70-75 വയസ്സുകളില്‍ സെറ്റുകളിലേക്ക് പോകേണ്ടി വന്നാലും എനിക്ക് ചെയ്യേണ്ട കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയണം. 85 വയസ്സ് വരെ ജോലി ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജീവിത കാലം മുഴുവന്‍ സ്വന്തം കാര്യം ചെയ്യാന്‍ സാധിക്കണം. എന്റെ കൊച്ചുമക്കളെ എടുക്കാന്‍ എനിക്ക് കുനിയാന്‍ സാധിക്കണം. ആരെയും ആശ്രയിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയണം, ഒരു ഊന്നുവടിയെ പോലും. എനിക്ക് ശരിയായി ഭക്ഷണം കഴിക്കണം, വ്യായാമം ചെയ്യാന്‍ ചലനശേഷി ഉണ്ടായിരിക്കണം. എന്റെ രൂപഭാവമല്ല പ്രധാനം, വാര്‍ദ്ധക്യവും ജീവിതവും പ്രധാനമാണ്. അതിനുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്' കരീന പറഞ്ഞു.
നെയ്യ്, കിച്ചടി തുടങ്ങിയ ലളിതവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുക. അല്‍പ്പം വ്യായാമം ചെയ്യുക എന്നിവയാണ് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ചെയ്യേണ്ടതെന്ന് കരീന പറഞ്ഞു. 'സ്‌കിന്‍ ട്രീറ്റ്‌മെന്റും ബോട്ടോക്‌സും ചെയ്യുന്നതിനുപകരം വ്യായാമം, കുറച്ച് നടത്തം, സൂര്യ നമസ്‌കാരം, സ്വന്തമായി ചെറിയ ജോലികള്‍ ചെയ്യുക' കരീന കൂട്ടിച്ചേര്‍ത്തു.
തന്റെ കൗമാരത്തില്‍, താന്‍ ഒരു പഞ്ചാബി കപൂര്‍ മാത്രമായിരുന്നു, വലിയ ആശങ്കകളൊന്നുമില്ലാതെ ഭക്ഷണവും ജീവിതവും ആസ്വദിച്ചു. ഒരു വേഷത്തിനായി സൈസ് സീറോയിലേക്ക് മാറുന്നത് ഒരിക്കലും ആസൂത്രണം ചെയ്തിരുന്നില്ല. എന്നാല്‍ ഞാനത് ചെയ്തു. അത് ഇത്രയും ആവേശമുണ്ടാക്കുന്ന ഒന്നാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന്, ഞാന്‍ സുഖമായിരിക്കുന്നതിലും സ്വസ്ഥമായിരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നല്ല ഭക്ഷണം കഴിക്കുക. മനസ്സറിഞ്ഞ് സംസാരിക്കുക, അല്ലെങ്കില്‍ ഒരു കുപ്പി വീഞ്ഞ് എന്നിവയിലൂടെ സ്വയം പോഷിപ്പിക്കുന്നത് പ്രധാനമാണെന്നും കരീന മുമ്പ് പറഞ്ഞിട്ടുണ്ട്.
താന്‍ ഇപ്പോള്‍ പൂര്‍ണ്ണ വെജിറ്റേറിയന്‍ ആണെന്നും കരീന പുസ്തക പ്രകാശന ചടങ്ങില്‍ പറയുകയുണ്ടായി. അത് തന്റെ ശരീരവും മുഖവും സസ്യാഹാരി ആയതിന് ശേഷം മാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള സ്ഥലങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കാറുണ്ടെങ്കിലും, വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് കരീന വെളിപ്പെടുത്തി. വീട്ടിലിരുന്ന് ലളിതമായ ഭക്ഷണം കഴിക്കുമ്പോള്‍, അത് എന്താണെന്ന് തനിക്ക് പ്രശ്‌നമല്ല. സെയ്ഫും താനും പാചകം ചെയ്യാന്‍ തുടങ്ങിയെന്നും കരീന പറഞ്ഞു.
Content Highlights: Kareena Kapoor says she focuses on fitness and not botox
Published: 03 Apr 2025, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented