
സെയ്ഫ് അലി ഖാന്‍/ സെയ്ഫ് അലി ഖാനെ ആശ്വസിപ്പിക്കുന്ന കജോള്‍ | Photo: x
വീട്ടില്‍വെച്ച് കുത്തേറ്റ ഭയാനകമായ സംഭവം വിവരിച്ച് നടന്‍ സെയ്ഫ് അലി ഖാന്‍. കജോളും ട്വിങ്കിള്‍ ഖന്നയും അവതാരകരായെത്തിയ 'ടു മച്ച്' എന്ന പരിപാടിയില്‍ സെയ്ഫ് ഇക്കാര്യം തുറന്നുപറഞ്ഞു. ഈ സമയത്ത് വികാരഭരിതനായ സെയ്ഫിനെ കജോള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.
'എന്റെ കഴുത്തിലാണ് കുത്തേറ്റത്. എല്ലായിടത്തും രക്തമായിരുന്നു. അച്ഛന്‍ മരിക്കാന്‍ പോകുകയാണോ എന്ന് തൈമൂര്‍ എന്നോട് ചോദിച്ചു. 'ഇല്ല, അങ്ങനെയൊന്നും സംഭവിക്കില്ല' എന്ന് ഞാന്‍ അവനോട് പറഞ്ഞു.'-സെയ്ഫ് അലി ഖാന്‍ പറയുന്നു. ഇതുകേട്ട് 'നിങ്ങള്‍ ഒരു യഥാര്‍ഥ ഹീറോയാണ്' എന്ന് ട്വിങ്കിള്‍ സെയ്ഫിനോട് പറയുന്നതും ഷോയുടെ ടീസറിലുണ്ട്.
'മേം ഖിലാഡി തൂ അനാരി' എന്ന ചിത്രത്തിലെ ഐക്കോണിക് ഹുക്ക് സ്റ്റെപ്പ് ചെയ്യുന്നതും ടീസറിലുണ്ട്. സെയ്ഫ് അലി ഖാനോടൊപ്പം അതിഥിയായി എത്തിയത് അക്ഷയ് കുമാറായിരുന്നു. ഈ ഷോയ്ക്ക് 'ടു ചീറ്റാസ്' എന്ന് പേരിടണമെന്ന് അക്ഷയ് തമാശ പറയുന്നുണ്ട്. 'ഒരു ജ്യോതിഷി തങ്ങളുടെ വിവാഹം പ്രവചിച്ചിരുന്നു' എന്ന് ആരാണ് ആദ്യം വെളിപ്പെടുത്തിയത് എന്നതിനെക്കുറിച്ച് ട്വിങ്കിളും അക്ഷയും തമാശയായി തര്‍ക്കിക്കുമ്പോള്‍ സെയ്ഫ് പൊട്ടിച്ചിരിക്കുന്ന രസകരമായ നിമിഷവും ടീസറിലുണ്ട്.
Content Highlights: kajol hugs saif ali khan as he recounts stabbing incident in two much promo
Published: 04 Oct 2025, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented