നർജി പാക്ക്, കാജോളിനെ വിശേഷിപ്പിക്കാൻ ഏറ്റവും അനുയോജ്യം ഈ രണ്ടുവാക്കുകളാണ്. കഠിനമായ ജിം വർക്കൗട്ടുകളോ, സൗന്ദര്യസംരക്ഷണമോ പിന്തുടരാത്ത ബോളിവുഡിലെ അപൂർവം താരങ്ങളിൽ ഒരാളാണ് കാജോൾ. 52ലെത്തിയിട്ടും ഇന്നും കാജോളിന്റെ ചുറുചുറുക്കിനും സൗന്ദര്യത്തിനും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. എന്താണ് ഈ പ്രായത്തിലും കാജോളിനെ ഉന്മേഷവതിയും ആരോഗ്യവതിയുമാക്കി നിർത്തുന്നത് എന്നുചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, ചിട്ടയായ ഭക്ഷണവും ശീലങ്ങളും.

To advertise here,

വർഷങ്ങളായി ഭക്ഷണ കാര്യത്തിൽ കാജോൾ ഒരു കോംപ്രമൈസിനും തയ്യാറല്ല. ഭക്ഷണത്തെക്കുറിച്ച് ബോധവതിയായതിനാൽ തന്നെ എന്ത് എപ്പോൾ എത്രത്തോളം കഴിക്കുന്നു എന്ന കാര്യത്തിൽ കാജോൾ ചിട്ടകൾ വച്ചുപുലർത്തുന്നുണ്ട്. അതിനൊപ്പം വ്യായാമവും. സ്വന്തം ശരീരത്തിന് ഏതാണ് മികച്ചത് എന്നുകണ്ടെത്തി അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതിലാണ് കാജോളിന് താല്പര്യം. സൗന്ദര്യ സംരക്ഷണത്തിനായി പരീക്ഷണങ്ങൾ നടത്തുന്നതിന് പരം പ്രകൃതിദത്ത മാർഗങ്ങളാണ് അവർ പിന്തുടരുന്നത്.

സൗന്ദര്യ രഹസ്യം ഇതാണ്

ധാരാളം വെള്ളം കുടിക്കുക, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക. ഇതാണ് കാജോളിന്റ സൗന്ദര്യ രഹസ്യം. ചർമം വൃത്തിയാക്കി സൂക്ഷിക്കാനും അവർ ശ്രമിക്കും. അതുപോലെ ഉറങ്ങാൻ പോകുന്നതിന് മുൻപ് സ്ഥിരമായി മുഖം കഴുകുമെന്നും കാജോൾ പറയുന്നു. 'ദിവസത്തിൽ രണ്ടുതവണയെങ്കിലും ഞാൻ മുഖം കഴുകും. ഉറങ്ങാൻ പോകുമ്പോൾ മുഖം വൃത്തിയായിരിക്കണം.' ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള സ്വാഭാവിക മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നാച്വറലായി സൗന്ദര്യം സംരക്ഷിക്കാനാവുമെന്നാണ് കാജോൾ പറയുന്നത്.

ഡയറ്റിൽ പ്രധാനം ഈ പ്രൊട്ടീൻ ഷേക്ക്

സപ്ലിമെന്റുകളേക്കാൾ, അടുക്കളയിൽ സുലഭമായ സാധാരണ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രൊട്ടീൻ ഷേക്കാണ് കാജോളിന്റെ മറ്റൊരു ആരോഗ്യ രഹസ്യം. മുട്ട, ബദാം പാൽ, ഓറഞ്ച് ജ്യൂസ് എന്നിവ ചേർത്താണ് ഈ ഷേക്ക് തയ്യാറാക്കുന്നത്. തികച്ചും സാധാരണമായ ഈ ഷേക്കാണ് തന്റെ എനർജിയുടെ രഹസ്യമെന്നാണ് കാജോൾ പറയുന്നത്.