സിനിമയോടൊപ്പം തന്നെ തന്റെ ബന്ധങ്ങളുടെ പേരിലും ഏറെ ചര്‍ച്ചയായ വ്യക്തിയാണ് നടന്‍ കബീര്‍ ബേദി. 'ലേഡീസ് മാന്‍' എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന കബീര്‍ ബേദി അഞ്ച് തവണയാണ് വിവാഹിതനായത്. സുപ്രസിദ്ധ നര്‍ത്തകി പ്രോതിമ ബേദിയാണ് ആദ്യ ഭാര്യ. അതിനുശേഷം നടി പര്‍വീണ്‍ ബാബിയുമായി പ്രണയത്തിലായി. ഈ ബന്ധവും തകര്‍ന്നതോടെ അമേരിക്കന്‍ മോഡലും ഫാഷന്‍ ഡിസൈനറുമായ സൂസനെ വിവാഹം ചെയ്തു. ഇതിനും ചെറിയ ആയുസേ ഉണ്ടായിരുന്നുള്ളു. ബ്രിട്ടീഷ് വംശജയും ടിവി-റേഡിയോ അവതാരകയുമായ നിക്കിയായിരുന്നു പിന്നീട് ജീവിതപങ്കാളി. 13 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം ഈ ബന്ധവും അവസാനിച്ചു. ലണ്ടനില്‍ റിസര്‍ച്ച് ചെയ്തിരുന്ന പര്‍വീണ്‍ ദൂസഞ്ജാണ് ഇപ്പോള്‍ ഭാര്യ. 70-ാം പിറന്നാളിന് തൊട്ടുമുമ്പാണ് കബീര്‍ 40-കാരിയായ പര്‍വീണിനെ വിവാഹം ചെയ്തത്.
ഈ നീണ്ട ബന്ധങ്ങള്‍ കാരണം മക്കളുമായും കബീര്‍ അത്ര രസത്തിലല്ല കഴിഞ്ഞിരുന്നത്. ആദ്യ ഭാര്യയായ പ്രോതിമയിലുള്ള മകള്‍ പൂജയോട് താന്‍ മൂന്ന് വര്‍ഷത്തോളം അകലം പാലിച്ചുവെന്നും മിണ്ടാതിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കബീര്‍. സിദ്ധാര്‍ഥ് കണ്ണന്റെ യുട്യൂബ് ഷോയിലാണ് കബീര്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഈ പിണക്കത്തിന്റെ കാരണം എന്താണെന്ന് കബീര്‍ വെളിപ്പെടുത്തിയിട്ടില്ല.
'എല്ലാ ബന്ധങ്ങളിലും ചിലപ്പോഴൊക്കെ പ്രശ്‌നങ്ങളുണ്ടാകും. ഇതിന്റെ കാരണങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി എന്നത് സത്യമാണ്. എന്നെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങള്‍ അവള്‍ ചെയ്തു. അവളെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഞാനും ചെയ്തിട്ടുണ്ടാകാം. മൂന്ന് വര്‍ഷത്തോളം ഞങ്ങള്‍ മിണ്ടാതിരുന്നിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം ശരിയായി.'-അഭിമുഖത്തില്‍ കബീര്‍ ബേദി പറയുന്നു.
തങ്ങള്‍ക്കിടയില്‍ സ്‌നേഹവും ബഹുമാനവുമുണ്ടെന്നും പ്രശ്‌നങ്ങള്‍ കാരണം പര്‍വീണ്‍ ദൂസഞ്ജുമായുള്ള വിവാഹം മാത്രമല്ലെന്നും കബീര്‍ പറയുന്നു. 'കാരണം എന്താണെങ്കിലും അതിനെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പര്‍വീണ്‍ മാത്രമല്ല കാരണം. ഒരു അച്ഛനും മകളും എന്ന നിലയിലുള്ള മറ്റ് പല കാരണങ്ങളുമുണ്ട്. ഞാന്‍ പൂജയെ സ്‌നേഹിക്കുന്നു. പര്‍വീണിനേയും സ്‌നേഹിക്കുന്നു. ഇടയ്ക്കിടെ ഞങ്ങള്‍ കാണാറുമുണ്ട്.' -കബീര്‍ വ്യക്തമാക്കുന്നു.
Content Highlights: kabir bedi on his rift with daughter pooja
Published: 15 Jul 2025, 07:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented