തെറ്റു പറ്റാത്തവരായി ആരുമില്ല, എന്നാല്‍ ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എ.ഐ ഉപയോഗിച്ച് തയ്യാറാക്കിയ അപേക്ഷ വള്ളിപുള്ളി തെറ്റാതെ സമര്‍പ്പിച്ചാല്‍ ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ ചിന്തിച്ചു നോക്കു.
ജോലിക്കായി ഒരാള്‍ സമര്‍പ്പിച്ച അപേക്ഷയുടെ സ്‌ക്രീന്‍ ഷോട്ട് ഡല്‍ഹി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സി.ഇ.ഒ അനന്യ നാരങ്ക് എന്ന യുവതി തന്നെ എക്‌സില്‍ പങ്കുവെച്ചതോടെ സമൂഹിക മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായത്. എ.ഐ നിത്യ ജീവിതത്തിലെ പല ആവശ്യങ്ങളും എളുപ്പമാക്കുമെങ്കിലും അതിനെ അതേപടി വിശ്വാസത്തിലെടുത്താലുണ്ടാകുന്ന പ്രശ്നമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സ്വന്തം കഴിവുകളും താത്പര്യമുള്ള കാര്യങ്ങളും അവതരിപ്പിക്കാനായി നല്‍കിയിരുന്ന ഭാഗത്താണ് അപേക്ഷകന് അമളി പറ്റിയത്. 'നിങ്ങളുടെ പ്രധാന കഴിവുകള്‍ പ്രതിപാദിക്കു, ഉദാഹരണത്തിന് ഗ്രാഫിക് ഡിസൈനര്‍, സോഷ്യല്‍ മീഡിയ സ്ട്രാറ്റജി' എന്നാണ് എ.ഐ തയ്യാറാക്കി നല്‍കിയത്. ഇത് ഒരക്ഷരം പോലും തിരുത്താതെയാണ് അപേക്ഷന്‍ ജോലിക്കായി സമര്‍പ്പിച്ചത്. മുന്‍പരിചയത്തെ പറ്റി പ്രതിപാദിക്കേണ്ട സ്ഥലത്തും, വ്യക്തി വിവരങ്ങള്‍ പൂരിപ്പിക്കേണ്ട സ്ഥലത്തുമൊക്കെ എ.ഐ തയ്യാറാക്കി നല്‍കിയത് അതേ പടി പകർത്തുകയായിരുന്നു.
'ഇന്നും മറ്റൊരു ജോലിക്കായുള്ള അപേക്ഷ ലഭിച്ചു. ഇത്രയധികം തൊഴിലില്ലായ്മ എന്തുകൊണ്ടാണെന്നതില്‍ അത്ഭുതമില്ല' എന്ന അടിക്കുറിപ്പോടെയാണ് അനന്യ നാരങ്ക് സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്.
chat GPT പോലുള്ള എ.ഐ സോഫ്റ്റ് വെറുകള്‍ വിനിയോഗിച്ച് തയ്യാറാക്കുന്ന ഇത്തരത്തിലുളള അപേക്ഷകള്‍ക്ക് മറുമടിയും chat GPT ഉപയോഗിച്ചുതന്നെ നല്‍കണമെന്ന് പലരും കമന്റ് ചെയ്തു. എ.ഐ ജനറേറ്റഡ് ഉള്ളടക്കങ്ങള്‍ കോപ്പി- പേസ്റ്റ് ചെയ്യാനറിയത്തതിനാല്‍ നിങ്ങള്‍ ജോലിക്ക് പ്രാപ്തനല്ല എന്ന് മറുമടി നല്‍കൂ എന്നും കമന്റുകളുണ്ട്.
Content Highlights: job applicant submitted an AI-generated application filled with errors
Published: 18 Oct 2024, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented