എ.ഐ. ബിസിനസ് സൊല്യൂഷൻസിന്റെ ഡയറക്ടർ പദവിയും 25 വർഷത്തെ സൗകര്യങ്ങളും ഉപേക്ഷിച്ച് ഒരു മൈക്രോസോഫ്റ്റ് തലവൻ നിർമ്മാണ സ്ഥലങ്ങളിലേക്കും പ്ലംബിങ് മേഖലയിലേക്കും മടങ്ങിയാലോ?
മൈക്രോസോഫ്റ്റിൽ അടുത്തിടെ അവതരിപ്പിച്ച ചരിത്രത്തിലാദ്യത്തെ വോളന്ററി എക്സിറ്റ് ഓഫർ സ്വീകരിച്ച് ജൂലൈയിൽ പടിയിറങ്ങിയ വാഷിംഗ്ടൺ സ്വദേശി ഷാൺ മ്രസെന ഇപ്പോൾ വാർത്തകളിൽ നിറയുന്നത് തന്റെ ആറ് മാസത്തെ പ്രത്യേക അവധിക്കാലം കൊണ്ടാണ്. കഴിഞ്ഞ ഏപ്രിലിലാണ് യു.എസ്., കാനഡ, ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളിലെ ഏകദേശം 60,000
ജീവനക്കാർക്ക് വോളന്ററി എക്സിറ്റ് ഓഫർ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്.
ഡിജിറ്റൽ ലോകത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്ന് മാറി നിൽക്കാൻ താത്കാലിക വിശ്രമം എടുത്ത ഷാൺ, കഴിഞ്ഞ 90 ദിവസങ്ങൾ ചെലവഴിച്ചത് കോൺക്രീറ്റ് ബീമുകൾ ഉയർത്തുന്ന നിർമ്മാണ തൊഴിലാളിയായും ട്രെയിലറുകൾക്ക് അടിയിൽ കിടന്ന് പ്ലംബിങ് നടത്തുന്ന സാങ്കേതിക വിദഗ്ദ്ധനായുമാണ്. 2027-ൽ പുതിയൊരു കരിയറോ ബിസിനസ്സോ തിരഞ്ഞെടുക്കുന്നതിന് മുൻപ്, സ്വന്തം കൈകൾ കൊണ്ട് പണിചെയ്ത് ‘ഒരു മനുഷ്യനായിമാത്രം ജീവിച്ചു തീർക്കുക’ എന്ന ലക്ഷ്യമാണ് വേറിട്ട അനുഭവങ്ങൾക്ക് പിന്നിലെന്ന് ഷാൺ പറയുന്നു.
കഴിഞ്ഞ 90 ദിവസങ്ങളിൽ നിർമ്മാണ തൊഴിലാളി, പ്ലംബർ, പ്രൊഡക്ട് ഡിസൈനർ, ഫ്ലൈ ഫിഷിംഗ് ഗൈഡ് എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവങ്ങൾ അദ്ദേഹം ലിങ്ക്ഡ്ഇനിലൂടെയാണ് പങ്കുവെച്ചത്. കൈകൾ കൊണ്ട് ജോലി ചെയ്യുന്നതിന്റെയും പുതിയ കാര്യങ്ങൾ നിർമ്മിക്കുന്നതിന്റെയും സംതൃപ്തിയാണ് ഈ ദിവസങ്ങൾ തനിക്ക് നൽകിയതെന്ന് അദ്ദേഹം കുറിക്കുന്നു.
മൈക്രോസോഫ്റ്റിലെ കരിയർ:
മൈക്രോസോഫ്റ്റിൽ എന്റർപ്രൈസ് അക്കൗണ്ട് എക്സിക്യൂട്ടീവ് ആയി കരിയർ ആരംഭിച്ച ഷാൺ, ഗ്ലോബൽ സെയിൽസ് ലീഡർ, ഗ്ലോബൽ സെക്യൂരിറ്റി ആൻഡ് കോംപ്ലയൻസ് സെയിൽസ് പ്രോഗ്രാം ഡയറക്ടർ, എ.ഐ. ബിസിനസ് സൊല്യൂഷൻസ് സ്ട്രാറ്റജി ലീഡർ തുടങ്ങിയ നേതൃപദവികൾ വഹിച്ചിട്ടുണ്ട്.
തന്റെ വിരമിക്കലിന് ശേഷമുള്ള ആദ്യ ആറുമാസം കുടുംബത്തോടൊപ്പം യാത്രകൾ ചെയ്യാനും ചെലവഴിക്കാനുമാണ് ഷാൺ ലക്ഷ്യമിടുന്നത്. ഇതിനുശേഷം 2027-ഓടെ മാത്രമായിരിക്കും പുതിയൊരു കരിയർ, ബിസിനസ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി എന്നിവയെക്കുറിച്ച് അദ്ദേഹം തീരുമാനമെടുക്കുക.
Content Highlights: Former Microsoft AI Business Solutions Director Shawn Mrzena left his 26-year corporate career
Published: 27 Oct 2026, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented